പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Hyeon Na |
പരിഭാഷ | ജോൺ ഐസക് |
ജോണർ | ആക്ഷൻ, ത്രില്ലർ |
ദക്ഷിണ കൊറിയയുടെ ദേശീയ ഇന്റലിജൻസ് സർവീസ് (NIS) വിദേശ രഹസ്യ പ്രവർത്തനങ്ങൾക്കായി ചാരന്മാരുടെ ലോകത്തിലെ ഏറ്റവും വലിയ യുദ്ധഭൂമിയെന്ന് അറിയപ്പെടുന്ന ചൈനയിലെ ഷെൻയാങ്ങിൽ നിയമിച്ചിരിക്കുന്നവരാണ് ബ്ലാക്ക് ടീം. 'യക്ഷാ എന്ന് വിളിക്കപ്പെടുന്ന ജി കാങ്-ഇൻ നേതൃത്വം നൽകുന്ന ബ്ലാക്ക് ടീം, ദൗത്യങ്ങൾ നിറവേറ്റുന്നതിനായി വ്യാജ റിപ്പോർട്ടുകളാണ് സമർപ്പിക്കുന്നതെന്ന കാര്യം തെളിഞ്ഞ വേളയിലാണ് സൗൾ സെൻട്രൽ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടേഴ്സ് ഓഫീസിൽ നിന്ന് തരംതാഴ്ത്തിയ (Demoted) പ്രോസിക്യൂട്ടർ ഹാൻ ജി-ഹൂണിനെ ബ്ലാക്ക് ടീമിന്റെ റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രവർത്തനങ്ങളെക്കുറിച്ചും മറ്റും അന്വേഷിക്കുന്നതിനായി പ്രത്യേക ഇൻസ്പെക്ടറേറ്റായി ഷെൻയാങ്ങിലേക്ക് NIS അയയ്ക്കുന്നത്. എന്നാൽ ഉത്തരകൊറിയയ്‌ക്കെതിരായ കിഴക്കൻ ഏഷ്യയുടെ അധികാര പോരാട്ടത്തിന്റെ കേന്ദ്രമായ ഷെൻയാങ്ങിൽ വന്നിറങ്ങിയ ഹാൻ ദക്ഷിണ കൊറിയ, ഉത്തരകൊറിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന വടക്കുകിഴക്കൻ ഏഷ്യൻ ചാരന്മാർ ഉൾപ്പെട്ട രഹസ്യ ഓപ്പറേഷനിലാണ് ചെന്നുപെട്ടത്...
മേകിങ് കൊണ്ട് രണ്ട് മണിക്കൂർ എൻഗേജ്ഡ് ആക്കി നിർത്തിയ നല്ലൊരു സ്പൈ ആക്ഷൻ ചിത്രം. അനാവശ്യ സീനുകൾ ഇല്ലാത്തതും അഭിനേതാക്കളുടെ പ്രകടന മികവും സെക്കന്റ് തോട്ടിനുള്ള അവസരം തരില്ല.
സ്പൈ ആക്ഷൻ ചിത്രങ്ങൾ താൽപര്യമുള്ളവർക്ക് ഒരു മസ്റ്റ് വാച്ച് ഐറ്റം തന്നെയാണ് ഈ ചിത്രം.