ഞങ്ങളെക്കുറിച്ച്

ടീം GOAT റിലീസുകൾ ഇതുവരെ: 390

ലോകമെമ്പാടുമുള്ള മലയാളി സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്നാണ് അന്യ ഭാഷാ ചിത്രങ്ങൾ വളരെ എളുപ്പത്തിൽ കഥ മനസ്സിലാക്കി കാണുക എന്നുള്ളത്.

അങ്ങനെയൊരു സാഹചര്യത്തിലാണ് മലയാളം പരിഭാഷകൾ ചെയ്യുന്ന മറ്റുള്ള ടീമുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ 2021 മാർച്ച്‌ 11 - ന് ടീം ഗോട്ട് മലയാളം പരിഭാഷകൾ രൂപം കൊണ്ടത്.

തുടക്ക കാലഘട്ടത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടെങ്കിലും പിന്നീടുള്ള വഴികളിൽ ഒരുപാട് പേരുടെ സപ്പോർട്ട് കൊണ്ടും അവരുടെ നന്ദി അറിയിക്കലുകൾ കൊണ്ടും ടീം ഗോട്ട് നിലവിൽ ഇവിടെ വരെ എത്തി നിൽക്കുന്നു.

വളരെ കുറഞ്ഞ പരിഭാഷകർ മാത്രമുള്ള ടീം ഗോട്ട് അടി പതറാതെ തന്നെ പ്രേക്ഷകരുടെ സ്നേഹത്തിന്മേലുള്ള വിശ്വാസം കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട, മറ്റ് മാധ്യമങ്ങൾ മലയാളം പരിഭാഷകൾ ചെയ്യാത്ത സിനിമകളും സീരീസുകളും അന്യ ഭാഷാ സിനിമാ പ്രേമികൾക്കു മുന്നിൽ വിനയപൂർവം എത്തിക്കുക എന്നതായിരുന്നു ടീം ഗോട്ടിന്റെ ദൗത്യം. അതിൽ 100% വിജയിച്ചില്ലെങ്കിലും കുറേയെങ്കിലും പ്രേക്ഷകരെ സന്തോഷിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഞങ്ങളുടെ വിശ്വാസം.

നിലവിൽ കൊറിയന്‍, ഇംഗ്ലീഷ്, ഇന്തോനേഷ്യന്‍, ചൈനീസ്, തായ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഉര്‍ദ്ദു, അറബി, മലയ്, കൻ്റോണീസ് തുടങ്ങിയ പല വിത്യസ്ത ഭാഷകളിൽ മലയാളം പരിഭാഷകൾ ഒരുക്കാൻ ഗോട്ടിനു സാധിച്ചു എന്നുള്ളതും സന്തോഷമുണർത്തുന്നു.

വൻകിട മീനുകൾക്കിടയിലെ ഈ ചെറിയ മീനിനെ ഇത്രയും കാലം പ്രേക്ഷകർ സപ്പോർട്ട് ചെയ്തത് പോലെ ഇനിയും നിങ്ങളുടെ പിന്തുണ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ഈ യാത്ര തുടരുകയാണ്.

About Us

One of the greatest desires of Malayalam cinema fans worldwide is the ability to easily understand the storylines of films in other languages while watching them.

In this context, Team Goat Malayalam Translations was born on March 11, 2021, inspired by other teams working on Malayalam translations.

Though the initial stages were full of challenges, Team Goat has reached where it stands today, thanks to the support of many people and their heartfelt expressions of gratitude along the way.

Despite having a small team of translators, Team Goat continues to move forward with unwavering determination, driven by the love and trust of its audience.

The mission of Team Goat has always been to humbly bring foreign-language films and series, especially those that other platforms failed to translate into Malayalam, to the Malayalam-speaking cinema lovers. While we may not have achieved 100% success, we firmly believe that we have managed to bring joy to many viewers.

It brings us immense joy that Team Goat has been able to create Malayalam translations for various languages, including Korean, English, Indonesian, Chinese, Thai, Spanish, French, German, Telugu, Kannada, Hindi, Bengali, Urdu, Arabic, Malay, and Cantonese.

Amidst the giants, this small fish continues its journey, hoping for the same support from viewers in the future as it has received all along.