ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Richie Moore |
പരിഭാഷ | അൽ നോളൻ |
ജോണർ | ഹൊറർ, ഡ്രാമ |
റിച്ചി മൂർ ഛായാഗ്രഹണവും , സംവിധാനവും നിർവഹിച്ച സൈക്കോ സ്ലാഷർ മൂവി !
ഒലിവർ ഒരൽപം ബുദ്ധിമാന്ദ്യമുള്ളവനാണ് . പക്ഷെ ഒന്നാന്തരം സെക്കോയാണ് ദിവസവും കുളിച്ചൊരുങ്ങി കഴുത്തിലൊരു ക്യാമറയുമായി മാർക്കറ്റിലും , പാർക്കിലും , ബാറിലുമൊക്കെ കറങ്ങി വൈകുന്നേരമാവുമ്പോഴേക്കും വല്ല ഡിങ്കോൾഫിക്ക സുഡോൾഫിക്കയെയും പൊക്കി വീട്ടിലെത്തും ! എന്നിട്ടാണ് തന്റെ മെയിൻ ഹോബി തുടങ്ങുക.
അവർക്ക് മയക്ക് മരുന്നു നൽകി മദോൻമത്തരാക്കിയ ശേഷം തന്റെ അമ്മച്ചിക്ക് വീഡിയോ കാൾ ചെയ്യും , ശേഷം ആ സൈക്കോ തള്ളയുടെ ഓരോരോ നിർദ്ദേശങ്ങളനുസരിച്ച് ആ പെണ്ണുങ്ങളെ പലതരത്തിലും പീഡിപ്പിച്ച് അറുത്ത് കൊന്ന് തുണ്ടം തുണ്ടമാക്കുക ! അത് കണ്ട് ആ പന്നക്കിളവി ആനന്ദിക്കുക ! ശേഷം ശരീരഭാഗങ്ങൾ ആസിഡിലിട്ട് ഉരുക്കി നശിപ്പിക്കുക !
ഇത് തുടർന്നു കൊണ്ടേയിരുന്നു. ഒലിവർ പാർക്കിൽ വെച്ച് സുന്ദരിയായ സോഫിയയെ പരിചയപ്പെടുന്നത് വരെ ! പിന്നെ ഒലിവറിന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു ?
നിരവധി അവാർഡുകൾ നേടിയ ചിത്രത്തിൽ ഒലിവറായി റസ്സൽ ജഫ്രി മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചു .. ! ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരെ ചിത്രം നിരാശരാക്കില്ല.