WHEELS ON MEALS – വീൽസ് ഓൺ മീൽസ് (1984)

ടീം GOAT റിലീസ് : 422
WHEELS ON MEALS – വീൽസ് ഓൺ മീൽസ് (1984) poster

പോസ്റ്റർ: AMS ADMIN

ഭാഷ കൻ്റോണീസ്
സംവിധാനം Sammo Kam-Bo Hung
പരിഭാഷ ഷാഫി വെൽഫെയർ
ജോണർ ആക്ഷൻ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

ജാക്കി ചാന്‍, യുവാന്‍ ബിയാവോ, സമ്മോ ഹംഗ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഒരു ചൈനീസ് ആക്ഷന്‍ കോമഡി മൂവിയാണ് wheels on meals.


ബാഴ്സലോണയില്‍ ഒരു മൊബൈല്‍ റസ്റ്റോറന്റ് നടത്തുന്ന തോമസിന്റെയും (jackie chan)  ഡേവിഡിന്റെയും (yuen biao) ജീവിതത്തിലേക്ക് സില്‍വിയ എന്ന  ഒരു പെണ്‍കുട്ടി കടന്നു വരുന്നു.

അതേസമയം, ഏതോ ഒരാള്‍ക്ക് വേണ്ടി അവളെ അന്വേഷിച്ച് കണ്ടെത്താനായി അരക്കിറുക്കനായ പ്രൈവറ്റ് ഡിറ്റക്ടീവ് മോബിയും (Sammo hung),
എന്തൊക്കെയോ നിഗൂഢ ലക്ഷ്യങ്ങളുമായി അവളെ പിടികൂടാന്‍ ഒരു പറ്റം ഗുണ്ടകളും രംഗത്ത് വരുന്നു.

അവര്‍ എന്തിനാണ് സില്‍വിയയുടെ പിറകെ വരുന്നത്? ഗുണ്ടകളില്‍ നിന്നും  അവളെ രക്ഷിക്കാന്‍ മൂവര്‍ സംഘത്തിന് കഴിയുമോ?


Sammo hung തന്നെ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പലതവണ ലോക കിക്ക് ബോക്സിങ് ചാമ്പ്യനായ benny urquidz ഉം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജാക്കി ചാന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ ഈ ചിത്രത്തിന്റെ പോപ്പുലാരിറ്റിയെ പിന്തുടര്‍ന്ന് വീഡിയോ ഗെയിമുകളും കോമിക് പുസ്തകങ്ങളും ഇറങ്ങുകയുണ്ടായി.