WHAT’S WRONG WITH SECRETARY KIM? (K-DRAMA) – വാട്ട്സ് റോങ്ങ് വിത്ത് സെക്രട്ടറി കിം? (2018)
ടീം GOAT റിലീസ് : 457

പോസ്റ്റർ: എ ആർ റിഹാൻ
| ഭാഷ | കൊറിയൻ |
|---|---|
| സംവിധാനം | Park Joon-hwa |
| പരിഭാഷ | മായാവി |
| Genre | Romance, Comedy, Mystery |
രൂപഭംഗി കൊണ്ടും ബുദ്ധികൂർമ്മത കൊണ്ടും സമ്പത്തു കൊണ്ടും അനുഗൃഹീതനെങ്കിലും, അങ്ങേയറ്റം സ്വാർത്ഥനും അഹങ്കാരിയുമാണ് പ്രശസ്തമായ ഒരു വമ്പൻ കമ്പനിയുടെ വൈസ് ചെയർമാനായ ലീ യംഗ്-ജൂൺ.
ഇദ്ദേഹത്തിന്റെ വിശ്വസ്തയും കർക്കശക്കാരിയുമായ സെക്രട്ടറിയാണ് കിം മി-സോ. കഴിഞ്ഞ ഒൻപത് വർഷമായി ലീ യംഗ്-ജൂണിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്ന, അദ്ദേഹത്തിന് ഒഴിച്ചുകൂടാനാവാത്ത വ്യക്തിയാണ് അവർ.
തന്റെ വ്യക്തിജീവിതം പോലും മാറ്റിവെച്ച് ജോലിയിൽ മുഴുകിയിരുന്ന കിം മി-സോ, പെട്ടെന്നൊരു ദിവസം ജോലി രാജിവെക്കാൻ തീരുമാനിക്കുന്നിടത്താണ് കഥയുടെ തുടക്കം.
തന്നേക്കാൾ മികച്ചൊരു ബോസിനെ കിട്ടില്ലെന്ന വിശ്വാസത്തിൽ ജീവിക്കുന്ന ലീ യംഗ്-ജൂണിന് അവരുടെ ഈ തീരുമാനം തീർത്തും അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു.
തുടർന്ന്, കിം മി-സോയെ ജോലിയിൽ തന്നെ നിലനിർത്താൻ ലീ യംഗ്-ജൂൺ നടത്തുന്ന രസകരമായ ശ്രമങ്ങളും, അതിലൂടെ അവർക്കിടയിൽ മെല്ലെ വളരുന്ന പ്രണയവുമാണ് ഈ സീരീസ് പറയുന്നത്.
ഒപ്പം, ഇരുവരുടെയും കുട്ടിക്കാലത്തെ ചുറ്റിപ്പറ്റിയുള്ള ചില ദുരൂഹതകളും ഇതിൽ കടന്നുവരുന്നുണ്ട്. റൊമാന്റിക് കോമഡി ഗണത്തിൽ പെടുന്ന ഈ സീരീസ്, ബോസ്-സെക്രട്ടറി ബന്ധത്തിലെ രസകരമായ മുഹൂർത്തങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
