WATER LILIES – വാട്ടർ ലില്ലീസ് (2007)

ടീം GOAT റിലീസ് : 110
WATER LILIES – വാട്ടർ ലില്ലീസ് (2007) poster
ഭാഷ ഫ്രഞ്ച്
സംവിധാനം Céline Sciamma
പരിഭാഷ ശ്രീകേഷ് പി എം
ജോണർ ഡ്രാമ, റൊമാൻസ്
ഡൗൺലോഡ്
ഡൗൺലോഡുകൾ

വ്യത്യസ്തങ്ങളായ ജോനറിൽ ഉള്ള സിനിമകൾ നോക്കുന്നതിനിടയിൽ ലൈസ്ബിയൻ ലിസ്റ്റിൽ വന്നൊരു ചിത്രമാണ് വാട്ടർ ലില്ലീസ്. സാധാരണയായി ലെസ്ബിയൻ ചിത്രങ്ങളെപ്പോലെ മനസ്സിൽ ലെഡുപൊട്ടിച്ച് കാണേണ്ടൊരു ചിത്രമല്ല വാട്ടർ ലില്ലീസ്. പ്രണയത്തിനുമപ്പുറം സൗഹൃദത്തിനുള്ള അസാധാരണമായ ശക്തിയും ഭാവവും ഈ ചിത്രം വരച്ചുകാണിക്കുന്നു. അതൊടൊപ്പം മറ്റൊരാളുടെ മനോവിചാരങ്ങളെ ലോകം എത്ര സില്ലിയായാണ് പലപ്പോഴും സമീപിയ്ക്കുന്നതെന്നും ഈ ചിത്രം വരച്ചുകാണിക്കുന്നു.

മരിയ എന്ന 15 വയസ്സുകാരിക്ക് ഫ്‌ളോറൈൻ എന്ന സമപ്രായക്കാരിയോട് പ്രണയമാണ്. സിംക്രനൈസ് സ്വിമ്മിംഗ് ടീമിൽ അംഗമായ ഫ്‌ളോറൈനോട് അടുക്കാനായി മരിയയും നീന്തലിൽ താൽപര്യം പ്രകടിപ്പിക്കുന്നു. മരിയയുടെ ആത്മസ്‌നേഹിതയായ അന്ന ഈ കാര്യമൊന്നും അറിയാതെയെങ്കിലും മരിയയെ സ്വിമ്മിംഗിന്റെ ടെക്‌നിക്കുകൾ പറഞ്ഞുകൊടുക്കുന്നു. ഫ്‌ളോറൈൻ നീന്തലിൽ അതിവിദഗ്ദയെങ്കിലും സ്വഭാവശുദ്ധിയില്ലാത്തവൾ എന്ന നിലയിൽ സഹപ്രവർത്തകരിൽ അനഭിമതയാണ്. അവൾക്ക് പല ചെറുപ്പക്കാരുമായി ബന്ധമുണ്ടെന്നാണ് പൊതുവേ സംസാരം. എങ്കിലും മരിയ മെല്ലെ ഫ്‌ളോറൈനുമായി സൗഹൃദം സ്ഥാപിക്കുന്നു. അന്നയാണെങ്കിൽ തന്റെ നഗ്നത കണ്ട യുവാവിൽ പ്രണയപരവശയാണ് എന്നാൽ അയാൾ ഫ്‌ളോറൈനുമായി ബന്ധത്തിലുമാണ്. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിനാധാരം.

വെറുമൊരു പ്രണയചിത്രമായോ ലൈംഗിക ചിത്രമായോ കാണാതെ ചിത്രത്തിനകത്ത് ആഴത്തിൽ പതിഞ്ഞിരിയ്ക്കുന്ന മാനസിക വ്യാകുലകതകളിലേയ്ക്ക് മനസ്സ് പായിക്കുകയാണെങ്കിൽ നമ്മെ സ്പർശിക്കാവുന്ന കഥാതലമുള്ള ചിത്രം. നേരംപോക്കിനുമപ്പുറം കാണേണ്ടുന്നതും എന്നാൽ വളരെ രസകരമായിതന്നെ കണ്ടിരിയ്ക്കാവുന്നതുമാണ് വാട്ടർലില്ലീസ്.