WANTED – വാണ്ടഡ് (2008)

ടീം GOAT റിലീസ് : 13
WANTED – വാണ്ടഡ് (2008) poster

പോസ്റ്റർ: S V

ഭാഷ ഇംഗ്ലീഷ്
സംവിധാനം തിമുർ ബെക്മംബെറ്റോവ്
പരിഭാഷ രാജീവ് പി എം
ജോണർ ആക്ഷൻ, ത്രില്ലർ
ഡൗൺലോഡ്
ഡൗൺലോഡുകൾ

2008ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ ആക്ഷൻ - ത്രില്ലർ സിനിമയാണ് വാണ്ടഡ്.
നൂറ്റാണ്ടുകളായി തയ്യൽക്കാരുടെ ഇടയിൽ ഉള്ള ഫ്രറ്റെർണിറ്റി എന്ന രഹസ്യ സംഘടനയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ലോകത്തിന്റെ ബാലൻസ് നിലനിർത്താൻ വയലൻസ് ഒരു വഴി ആയി ഉപയോഗിക്കുക എന്ന ബാറ്റ്മാൻ സിരീസിലെ ലീഗ് ഓഫ് ഷാഡോയുടെ അതെ നയം തന്നെയാണ് ഇതിനും. അതിനായി ജന്മനാ സൂപ്പർ ഹ്യൂമൻ എബിലിറ്റി ഉള്ള ചിലരെ ഫ്രറ്റെർണിറ്റി തിരെഞ്ഞെടുത്തു പരിശീലിപ്പിച്ചു് അവരുടെ കൊലയാളികൾ ആക്കി മാറ്റും . അഡ്രിനാലിൻ സാധാരണയിലും കൂടുന്ന സമയം ഹാർട്ട് റേറ്റ് സാധാരണയിലും വളരെ കൂടും . ആ സമയം ആ വ്യക്തിക്ക് സമയത്തിന്റെ ചലനം മെല്ലെ ആയി അനുഭവപ്പെടും . അങ്ങനെ ഒരു കഴിവുള്ള സംഘടയുടെ മുൻ കൊലയാളിയായ ഒരാളുടെ മകനാണ് വെസ്‌ലി .

ആ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന വിസ്ലിയുടെ സ്വന്തം പിതാവിനെ കൊന്നയാൾക്കെതിരെയുള്ള പകരം വീട്ടലും ചെറിയ സസ്പെൻസും ഒക്കെ ഉള്ള ഒരു സിനിമയാണിത്‌.

ആഞ്ജലീന ജോളി, ജെയിംസ് മാക്വോയ്,മോർഗൻ ഫ്രീമാൻ തുടങ്ങിയ വബൻ താരനിരയുടെ മികച്ച പ്രകടനമാണു സിനിമ.

സിനിമയിലെ ആക്ഷൻ സീക്വൻസുകളെല്ലാം തന്നെ മികച്ചതായിരുന്നു.

NB:തെറിവിളികൾ ഒക്കെ പടത്തിലുണ്ട്.