ഭാഷ | ഇന്തോനേഷ്യൻ |
---|---|
സംവിധാനം | Sidharta Tata |
പരിഭാഷ | അനന്തു പ്രസാദ് |
ജോണർ | ഹൊറർ |
നമ്മൾ കുട്ടികളെ പറഞ്ഞു പേടിപ്പിച്ചു വെക്കാറില്ലേ.."ഇരുട്ട് വീണുകഴിയുമ്പോൾ ഷെയ്താൻ അല്ലെങ്കിൽ ജിന്ന് ഇറങ്ങുമെന്നും അവർ നമ്മളെ പ്രതേകിച്ചു കുട്ടികളെ പിടിച്ചു കൊണ്ടുപോയി കൊല്ലുമെന്നും ഒക്കെ "".
ഈ സിനിമയും അത്തരം ഒരു കഥാപാശ്ചാത്തലത്തിൽ നിന്നാണ് കഥ പറയുന്നത്.
മുപ്പതു വർഷങ്ങൾക്കു മുൻപ് ആ ഗ്രാമത്തിലെ മൂന്ന് കുട്ടികൾ അവർ കാട്ടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്നത് കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.. മുസ്ലിം മാതാവിഭാഗത്തിൽ ഉള്ളവർ താമസിക്കുന്ന ആ ഗ്രാമത്തിൽ മഗ്‌രിബ് പ്രാർത്ഥന കഴിഞ്ഞു ആരും പുറത്തിറങ്ങാറില്ല.
കളിച്ചു കൊണ്ടിരിക്കുമ്പോൾ സന്ധ്യ പ്രാർത്ഥനക്കുള്ള ബാങ്ക് വിളി കേൾക്കുകയും കൂട്ടത്തിൽ ഉള്ള പെൺകുട്ടി മറ്റുള്ള രണ്ടുപേരോടും തിരികെ പോകാമെന്നു പറയുകയും ചെയുന്നു. പക്ഷെ അത് കേൾക്കാൻ വിസമ്മതിക്കുന്ന രണ്ടു ആൺകുട്ടികളും അവിടെ നിന്നു കളി തുടരുന്നു.. പക്ഷെ അസാധാരണമായ ചില കാര്യങ്ങൾ അവിടെ സംഭവിക്കുന്നു.
പിന്നീട് മുപ്പത് വർഷങ്ങൾക്കു ശേഷം കൂട്ടുകാരായ സമൻ, ആദി, ആയു എന്നീ കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാവുന്ന അസാധാരണമായ സംഭവങ്ങളിലേക്ക് ആണ് സിനിമ പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത്. തുടർന്ന് ആ ഗ്രാമത്തിൽ അരങ്ങേരുന്ന എല്ലാ സംഭവങ്ങൾക്കും മുപ്പതു വർഷം മുൻപ് നടന്ന സംഭവവുമായി ബന്ധം ഉണ്ടെന്ന് തിരിച്ചറിയുകയും ചെയുന്നു.
ജിന്ന് അല്ലെങ്കിൽ ഷെയ്താൻ അല്ലെങ്കിൽ പിശാച് എന്ന സങ്കല്പം ആണ് ഇവിടെയും കേന്ദ്ര കഥാതന്തു..... അത് വൃത്തിയായി പ്ലേസ് ചെയ്തിട്ടുണ്ട്.. പേടിപ്പിക്കുന്ന സീനുകളെക്കാൾ ആ ഗ്രാമവും അവിടുത്തെ അന്തരീക്ഷവും നൽകുന്ന ഒരു ഹോറർ വൈബ് ഉണ്ട് അത് ആണ് മെയിൻ.
സിനിമട്ടോഗ്രാഫി, ബിജിഎം ഒക്കെ നന്നായിരുന്നു... വിരൂപീകൾ ആയ പ്രേതങ്ങളെ ഈ സിനിമയിലും കാണാം.. ഒന്ന് രണ്ടു സീനുകൾ ചെറിയൊരു ഞെട്ടൽ ഉണ്ടാക്കി... ആക്ടിങ് നോക്കിയാൽ സമൻ, ആദി, ആയു എന്നീ കഥാപാത്രങ്ങൾ ആയെത്തിയ കുട്ടികൾ നന്നായി പെർഫോം ചെയ്തിട്ടുണ്ട്.. പിന്നെ Karta എന്ന റോളും ഇഷ്ടമായി അവസാനം വരുന്ന ചെറിയൊരു ട്വിസ്റ്റ് അതും, ഏൻഡ് സീനും കിടിലനാണ്.
ഇൻഡോനീഷ്യൻ ഹോറർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാവുന്ന സിനിമ.
Shameer kn