VIVARIUM – വിവറിയം (2019)

ടീം GOAT റിലീസ് : 39
VIVARIUM – വിവറിയം (2019) poster

പോസ്റ്റർ: DEEKEY

ഭാഷ ഇംഗ്ലീഷ്
സംവിധാനം Lorcan Finnegan
പരിഭാഷ അൽ നോളൻ
ജോണർ ത്രില്ലർ, മിസ്റ്ററി
ഡൗൺലോഡ്
ഡൗൺലോഡുകൾ

'അവന് ഭ്രാന്താ നല്ല അസ്സല് ഭ്രാന്ത്'..ഈ സിനിമയുടെ എഴുത്തുകാരനെ/സംവിധായകനെ പറ്റി അവരുടെ നാട്ടുകാർ ഇങ്ങനെ പറയുന്നുണ്ടാവണം...കിളി പറത്തലാണ് ഈ പടത്തിന്റെ മെയിൻ..
ഗൂഗിളിൽ തിരഞ്ഞാൽ സയൻസ് ഫിക്ഷൻ എന്നൊക്കെ കാണാൻ പറ്റും..പക്ഷെ ഏത് അർത്ഥത്തിലാണ് ഇത് സയൻസ് ഫിക്ഷൻ ആവുന്നതെന്ന് ഒരെത്തും പിടിയും ഇല്ല...

ഒരു ഐഡിയയും ഇല്ലാതെ പടം കണ്ട് ആസ്വദിക്കണം എന്നുള്ളവർക്ക് വായന ഇവിടെ നിർത്താം..അല്ലാത്തവർക്ക് തുടരാം

യുവ മിഥുനങ്ങൾ ടോമും ജെമയും ഒരു വീട് അന്വേഷിക്കുകയാണ്.അന്വേഷണം ചെന്നവസാനിച്ചത് എസ്റ്റേറ്റ് ഏജന്റ് മാർട്ടിന്റെ ഓഫീസിലാണ്..മാർട്ടിൻ ഇരുവരെയും കൂട്ടി വീട് കാണിക്കാൻ കൊണ്ട് പോകുന്നു... ഒരു വലിയ വില്ല..പച്ച പെയിന്റടിച്ച ഒരേ പോലുള്ള ആയിരക്കണക്കിന് വീടുകൾ..എങ്കിലും അവിടെങ്ങും താമസക്കാരുള്ളതിന്റെ ഒരു ലക്ഷണവുമില്ല...അതിൽ നമ്പർ 9 വീടാണ് മാർട്ടിൻ കാണിച്ചു കൊടുക്കുന്നത്.. മാർട്ടിന്റെ പെരുമാറ്റത്തിലും സംസാര രീതിയിലും ടോമിനും ജെമക്കും തീർത്തും അസ്വാഭാവികത ഫീൽ ചെയ്തു...വീട് ചുറ്റി നടന്ന് കാണുന്നതിനിടെ മാർട്ടിനും അയാൾ വന്ന വണ്ടിയും പെട്ടെന്ന് കാണാതായി..
ടോമും ഗമയും അവരുടെ വണ്ടിയിൽ തിരിച്ചു പോകാൻ തീരുമാനിച്ചു... പക്ഷെ എത്ര ഡ്രൈവ് ചെയ്തിട്ടും പുറത്തേക്കുള്ള വഴി മാത്രം കാണാനില്ല! ഏത് ഭാഗത്തേക്ക് പോയാലും എത്തുന്നത് നമ്പർ 9 ന്റെ മുന്നിൽ ! ഒരേ പോലുള്ള വീടുകൾ, ഒരേ പോലുള്ള വഴികൾ,ഒരേ പോലുള്ള ആകാശം.
അവിടുന്നങ്ങോട്ട് വിചിത്രാനുഭവങ്ങളുടെ ഘോഷയാത്രയാണ്...

സിനിമയെ അപഗ്രഥിക്കാൻ പോയാൽ ധാരാളം കാര്യങ്ങൾ ചിന്തിക്കാൻ കഴിയുമായിരിക്കും.പക്ഷെ അതിനു നമ്മൾ ഒരു അഴിയാക്കുരുക്കിൽ ഇരുന്നു തന്നെ ആലോചിക്കേണ്ടി വരും.
എന്തൊക്കെ പറഞ്ഞാലും ഇതിൽ ജെമ (ഇമോജിൻ പൂട്സ് ) ആയി അഭിനയിച്ച നടിയുടെ അതി ഗംഭീര പെർഫോമൻസ് ആണ്...

കടപ്പാട് : നിജിത്ത് ഉപ്പോട്ട്.