ഭാഷ | ബംഗാളി |
---|---|
സംവിധാനം | Srijit Mukherji |
പരിഭാഷ | അർഷാദ് വി |
ജോണർ | ത്രില്ലർ, ആക്ഷൻ |
ബംഗാളി ഭാഷയിൽ
പുറത്തിറങ്ങിയ ഒരു ഒന്നൊന്നര സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണിത്. മികച്ച കഥയും അതിനൊത്ത ക്ലൈമാക്സ് കൂടി ആയപ്പോൾ, ത്രില്ലർ സിനിമാ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു സിനിമാ അനുഭവമാണ് ലഭിച്ചത്.
മേക്കപ്പ് രംഗത്ത് ജന്മസിദ്ധമായ കഴിവ് ഉണ്ടായിട്ടും വിൻസിക്ക് അതിനൊത്ത ഒരു ജോലി മാത്രം ജീവിതത്തിൽ നേടാൻ സാധിച്ചില്ല. അങ്ങനെയിരിക്കെ അയാളെ കാണാൻ സിനിമാ സംവിധായകൻ ആദി ബോസ്സ് എത്തുന്നു. തന്റെ പുതിയ സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള മെയ്ക്കപ്പ് ചെയ്തു കൊടുക്കാൻ അയാൾ വിൻസിയോട് ആവശ്യപ്പെടുന്നു. സന്തോഷപൂർവം അയാൾ പറഞ്ഞത് അനുസരിച്ച വിൻസിക്ക് പിറ്റേ ദിവസം ടിവിയിൽ വാർത്ത കണ്ടപ്പോഴാണ് ആ സത്യം മനസിലായത്, തന്നേക്കൊണ്ട് രൂപമാറ്റം വരുത്തിയ അയാൾ കൊള്ളയും കൊലപാതകവും നടത്തിയിരിക്കുന്നു.
അടുത്ത ദിവസവും ആദി ബോസ് വിൻസിയെ കാണാൻ എത്തുന്നു. അന്നും മറ്റൊരാളായി രൂപമാറ്റം നടത്തി കൊടുക്കുവാൻ അയാൾ ആവശ്യപ്പെടുന്നു.അയാളുടെ ആവശ്യം നിരാകരിച്ചാൽ മരണമായിരിക്കും ഫലം എന്നറിയാവുന്ന വിൻസി ഗത്യന്തരമില്ലാതെ അയാൾ പറഞ്ഞതെല്ലാം അനുസരിക്കുന്നു... തുടർന്നുള്ള സംഭവബഹുലമായ കാര്യങ്ങൾ നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക.