VINCENZO SEASON 1 – വിൻസെൻസോ സീസൺ 1 (2021)

ടീം GOAT റിലീസ് : 15
VINCENZO SEASON 1 – വിൻസെൻസോ സീസൺ 1 (2021) poster

പോസ്റ്റർ: S V

ഭാഷ കൊറിയൻ
സംവിധാനം കിം ഹീ വോൺ
പരിഭാഷ ലക്ഷ്മി അശോകൻ, രാജീവ് പി എം, ഷാനിത, സിയാദ്, ജേഹാ, ലീ യോൺ, സിറാജ് റഹ്‌മാൻ
ജോണർ കോമഡി, ക്രൈം, റൊമാൻസ്
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഇറ്റാലിയൻ മാഫിയ കുടുംബത്തിലെ ലോയർ ഉം മാഫിയ വിശ്വസ്തനും ആയ വിൻസെൻസോ കസ്സാനോ മാഫിയ തലവന്റെ മരണത്തിന് ശേഷം ഇറ്റലി വിട്ട് തന്റെ ജന്മ നാടായ കൊറിയ യിലേക് തിരിച്ച വരുന്നു.തിരിച്ച വരുന്നതിന്റെ കാരണം ഒരു രഹസ്യ അറയിൽ ഒളുപ്പിച്ച വെച്ചിട്ടുള്ള 1.5 ടൻസ് സ്വർണം തിരിച് എടുത്ത മാഫിയ ജീവിതം നിർത്തി സ്വസ്ഥമായി ജീവിക്കാൻ ഉള്ള പ്ലാൻ ആയിരുന്നു. എന്നാൽ ആ രഹസ്യ അറയുള്ള ബിൽഡിംഗ്‌ ബാബേൽ ഗ്രുപ് കമ്പനി തെറ്റായ രീതിയിൽ സ്വന്തമാക്കുകയും ആ ബിൽഡിംഗ്‌ പൊളിക്കാൻ ഉള്ള തീരുമാനം എടുക്കുകയും ചെയ്യുന്നു.

ഇത് തടയാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി വിൻസെൻസോ യും ബാബേൽ ഗ്രൂപ്പും തമ്മിലുള്ള യുദ്ധത്തിലേക്ക് ആണ് എത്തുന്നത്.പിന്നെ നായകനും ബിൽഡിങ്ങിൽ ഉള്ള താമസക്കാരും ചേർന്ന് ആ കോർപ്പറേറ്റ് കമ്പനിക്കെതിരെ പോരാടുന്നതാണ് കഥ.

വിന്സൻസോ കസ്സാനോ ആയി വേഷമിട്ടു ഞെട്ടിച്ചത് വെയർവൂഫ് ബോയ് ലും ബാറ്റിൽഷിപ് ഐലൻഡ് ലും സ്പേസ് സ്വീപേഴ്സിലും ഒക്കെ നായക വേഷം കൈകാര്യം ചെയ്ത നമ്മടെ പ്രീയപ്പെട്ട സോങ് ജൂങ്കിയാണ്.. വെറും നായകനും മാത്രം മാസ്സ് പ്രകടനം ചെയ്യാൻ സ്പേസ്കൊടുക്കാതെ,ബാക്കിയുള്ളവർക്കും കൂടി അവസരം കൊടുക്കുന്ന തരത്തിലുള്ള വേറെ ലെവൽ സ്ക്രീൻ പ്ലേ.നായകനൊപ്പം തന്നെ മികച്ചു നിൽക്കുന്നതാണ് കിടിലൻ നായികയും..

മേക്കിങ് ,സ്റ്റോറി,ബിജിഎം എല്ലാം കൊണ്ടും ഞെട്ടിച്ച ഒരു സീരീസ് ആണ്.VFX വർക്ക്‌ എടുത്തു പറയേണ്ട ഒന്നു തന്നെ..നായകൻ മാത്രം അല്ല സഹ നടന്മാരും,എന്തിനു പ്രാവിനെ കൊണ്ട് പോലും ഹീറോയിസം
കാണിച്ചിട്ടുണ്ട്......

ആകെ 20 എപ്പിസോഡുകളാണ് ഉള്ളത്, ഓരോ എപ്പിസോഡും 1മണിക്കൂറും 20 മിനിറ്റും ഉണ്ട്.