ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Dong-yeob Shin |
പരിഭാഷ | ആൽബിൻ |
ജോണർ | ആക്ഷൻ, കോമഡി |
ആക്ഷന്‍/കോമഡി വിഭാഗത്തിലിറങ്ങിയ ഈ ചിത്രം പേര് പോലെ തന്നെ അൺടച്ചബിൾ ആയിട്ടുള്ള രണ്ട് സ്കിൽഡ് ഡിക്ടറ്റീവ്സിന്റെ കഥയാണ് പറയുന്നത്. ജിയോങ്ങ്ജിൻ അമേരിക്കന്‍ എഫ് ബി ഐ യില്‍ നിന്നും പരിശീലനം നേടിയ ഉദ്യോഗസ്ഥനാണ്.വയലന്‍സിനോട് അല്പം കമ്പം കൂടുതലുള്ള ജിയോങ്ങ്ജിന് ഇതുകാരണം ഒരുപാട് പ്രശ്നങ്ങള്‍ തന്‍റെ കരിയറില്‍ നേരിട്ടിട്ടുണ്ട്.രണ്ടാമന്‍ യൂ മിൻ ആകട്ടെ സ്ത്രീകളോട് അമിത കമ്പമുള്ള ഒരു എലൈറ്റ് പോലീസ് ഉദ്യോഗസ്ഥനാണ്.
ഇതേ കാരണം കൊണ്ട് തരക്കേടില്ലാത്ത ശിക്ഷകള്‍ യൂ മിനും നേരിട്ടിട്ടുണ്ട്.വട്ടുകേസ് എന്ന് മുദ്രകുത്തപ്പെട്ട ഇരുവര്‍ക്കും പുതിയൊരു വട്ടുകേസാണ് ഡിപാര്‍ട്ട്മെന്‍റ് നല്‍കുന്നത്.ഒരു മതവിഭാഗത്തിന്‍റെ തലയായ കാങ്ങ് സിയോങ്ങി ഇന്ന് ഗവണ്‍മെന്‍റിന്‍റെ തലവേദനയാണ്.മൂപ്പരുടെ പേരില്‍ ഒരുപാട് ആരോപണങ്ങളുണ്ട്.മനുഷ്യക്കടത്ത്,അവയവ കടത്ത്,കൊലപാതകം,അഴിമതി അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങള്‍ സിയോങ്ങിയുടെ തലയില്‍ ഉണ്ട്.എന്നാല്‍ എത്ര തലകുത്തി നിന്നിട്ടും മൂപ്പരെ തൊടാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല.
കാരണം മൂപ്പരുടെ സമ്പത്തിന്‍റെ ഒരു പങ്ക് ഗവണ്‍മെന്‍റില്‍ പ്രധാന സ്ഥാനം വഹിയ്ക്കുന്ന ഒരുപാട് ഉദ്യോഗസ്ഥരുടെ പോക്കറ്റിലേയ്ക്കാണ് പോകുന്നത്.ഈ വന്മരത്തെ താഴെയിറക്കി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം അതാണ് ഇവരുടെ ജോലി.അങ്ങിനെ ഇരുവരും ഒരുമിച്ച് ചേര്‍ന്ന് ഈ വട്ടുകേസ് ഏറ്റെടുക്കുന്നു.
അങ്ങനെ ആർക്കും തടയാൻ കഴിയാത്ത വിധം കുറ്റകൃത്യങ്ങൾ നടത്തി അതോടൊപ്പം സമൂഹത്തിൽ നല്ല മനുഷ്യൻ എന്ന ഇമേജ് ഉള്ള വില്ലനെ, ആരെയും കൂസാത്ത ഈ രണ്ട് ഡിറ്റക്ടീവുകൾ അയാൾക്കെതിരെ പോരാടാൻ തുനിഞ്ഞിറങ്ങുന്നു.
ആക്ഷൻ കോമഡി എന്റർടൈനർ ഇഷ്ടപ്പെടുന്നവർക്ക് കാണാം.