TWIN MURDERS: THE SILENCE OF THE WHITE CITY – ട്വിൻ മർഡേർസ് ദി സൈലൻസ് ഓഫ് ദി വൈറ്റ് സിറ്റി (2019)

ടീം GOAT റിലീസ് : 378
TWIN MURDERS: THE SILENCE OF THE WHITE CITY – ട്വിൻ മർഡേർസ് ദി സൈലൻസ് ഓഫ് ദി വൈറ്റ് സിറ്റി (2019) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ സ്പാനിഷ്
സംവിധാനം Daniel Calparsoro
പരിഭാഷ റിധിൻ ഭരതൻ
ജോണർ ത്രില്ലർ, ആക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

നഗരത്തിൽ നടക്കുന്ന ഫെസ്റ്റിവൽ
അടുത്തടുത്തായി കണ്ടെത്തുന്ന നഗ്നമായ നിലയിലുള്ള ശവശരീരങ്ങൾ. പുറമെ അധികം പാടുകൾ ഒന്നുമില്ലാത്ത അലങ്കരിച്ച നിലയിൽ ഉള്ള ശരീരങ്ങൾ കാണപ്പെടുന്നത് ജോഡികൾ ആയി. ഒരാണും ഒരു പെണ്ണും. അടുത്തടുത്തു നടക്കുന്ന കൊലപാതകങ്ങളിൽ ഇരകൾ തമ്മിലുള്ള പ്രായവ്യത്യാസം അഞ്ച് വയസ്സ് വെച്ച് കൂടി കൂടി വന്നിരിക്കുന്നു. ആകെ ഒരു സാമ്യം ഇരകളുടെ ദേഹപരിശോധനയിൽ വായിൽ നിന്നും കിട്ടുന്ന തേനീച്ചക്കളുടെ സാന്നിധ്യം. പിന്നെ ശരീരത്തിൽ കുത്തി വെച്ചിരിക്കുന്ന മരുന്നുകളും ഏകദേശം ഒരുപോലെ ഉള്ളതായിരുന്നു.

ഏകദേശം 20വർഷങ്ങൾക്കു മുന്നേ നടന്ന സമാനരീതിയിലുള്ള കൊലപാതകവുമായി ബന്ധമുള്ള കൊലകൾ. പക്ഷെ ആ കേസിൽ പ്രതി ഇപ്പോൾ ജയിലിൽ ആണ്. ശിക്ഷ കഴിഞ്ഞു ഇറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമുള്ളപ്പോൾ ആണ് വീണ്ടും സമാനരീതിയിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്.

ആരായിരിക്കും അയാൾ? എന്തിനായിരിക്കും പഴയപോലെ ഉള്ള അതേ പറ്റേൺ അനുകരിക്കുന്നത്?
ഉത്തരങ്ങൾ കണ്ടെത്തേണ്ട ചുമതല ഡീറ്റക്റ്റീവ് Unai Lopez DeAyala ഇൽ വന്നു ചേരുന്നു. കുറച്ചു നാളുകൾക്കു ശേഷം ജോലിയിൽ പ്രവേശിച്ചതെ ഉളളൂ. കിട്ടിയതോ കുഴപ്പം പിടിച്ചൊരു കേസും.

ക്രിസ്ത്യൻ മത വിശ്വാസങ്ങളും പുരാതന കാലത്ത് നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന വിചിത്രമായ ശിക്ഷാ രീതികളും കൊണ്ട് അയാൾ എന്താണ് പറയാൻ ശ്രമിക്കുന്നത്? അതോ അയാളൊരു സൈക്കോ കില്ലർ ആണോ? അയാളെ തേടിയുള്ള ഡീറ്റെക്റ്റീവിന്‍റെ അന്വേഷണം തുടങ്ങുന്നു.

അത്യാവശ്യം നല്ല ത്രില്ലിങ്ങോടെ കണ്ടിരിക്കാം.