ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Lee Byeong-heon |
പരിഭാഷ | ശ്രീകേഷ് പി എം, നിതിൻ കോഹിനൂർ, സിറാജ് റഹ്‌മാൻ, അജ്മൽ എ കെ |
ജോണർ | കോമഡി, റൊമാൻസ് |
കൗമാര കാലം കഴിഞ്ഞ് കോളേജിലേക്ക് കാലടി വെക്കുന്ന ഒരു ബോയ്സ് ഗാങ്ങിന്റെ കഥയാണിത്. കൊറിയൻ സിനിമാ പ്രേമികൾ കണ്ടിരിക്കേണ്ട ഒരു കമിംഗ് ഓഫ് ഏജ് മൂവി ആണ് ട്വന്റി.നമ്മൾക്ക് നമ്മളെ തന്നെ ഇവരിൽ കാണാം.
ഒരു ഉഴപ്പനായ പ്ലേബോയും, കുറച്ചു ഇൻട്രോവെർട്ട് ആയ ഒരു പഠിപ്പിയും, കാർട്ടൂണിസ്റ്റാവാൻ ആഗ്രഹിക്കുന്ന കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരുത്തനും അവരുടെ സൗഹൃദവും പ്രണയും കുടുംബത്തിന്റേയും ഒക്കെ കഥയാണ് ഈ ചിത്രം.ജോലിയൊന്നും ശരിയാകാതെ ഭാവിയെ പറ്റി ആശങ്കപെടാതെ ജീവിക്കുന്ന 20 വയസ് പിന്നിട്ട സ്കൂൾ കാലം തൊട്ട് പരിചയമുള്ള മൂന്ന് സുഹൃത്തുക്കൾ ഇവരുടെ സൗഹൃദം, പ്രണയം ഫാമിലിയിലെ പ്രശ്നങ്ങൾ ഒക്കെ പറയുന്ന നല്ല ഒരു കോമഡി മൂവി.
ഇരുപത് വയസുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദം , പ്രണയം , ഫാമിലി ഇമോഷൻസ് ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം. കഥ ചിലപ്പോൾ അൽപം ക്ലീഷേ ആയി തോന്നിയാലും അവതരണശൈലിയിൽ അതൊക്കെ മറച്ചു പിടിക്കാൻ സംവിധായകനായിട്ടുണ്ട്.
മൂന്ന് പേരും വ്യത്യസ്ത സ്വപ്‌നമുള്ളവരാണ് സിനിമ കാണുമ്പോൾ നമുക്ക് നമ്മളെ തന്നെ ഇവരിൽ കാണാം.അഡൽട്ട് കോമഡികളുണ്ട്.ഗേൾസിന് സണ്ണി പോലെ ബോയ്സിന് ട്വന്റി .നല്ലൊരു ഫീൽഗുഡ് എന്റർടെയ്നർ.