ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Luv Ranjan |
പരിഭാഷ | അനന്തു ജെ എസ്, ശ്രീകേഷ് പി എം, സിറാജ് റഹ്‌മാൻ, ആദർശ് ബി പ്രദീപ് |
ജോണർ | റൊമാൻസ്, കോമഡി |
റോയൽ ഫാമിലി ആണ് നായകൻ്റെ .ഒരുനാൾ കൂട്ടുകാരൻ്റെ ബാച്ച്‌ലർ പാർട്ടി ആഘോഷിക്കാൻ സ്പെയിനിലേക്ക് പോകുന്നു അവിടെ വെച്ച് നായികയെ കാണുന്നു ഇഷ്ട്ടമാവുന്നു.
ഇത് തന്റെ അവസാനത്തെ റോം കോം ചിത്രമായിരിക്കുമെന്ന് രൺബീർ കപൂർ ഈയിടെ പറയുന്നത് കേട്ടു. പക്ഷേ, സിനിമ കണ്ട് കഴിഞ്ഞപ്പോൾ തോന്നിയത് രൺബീർ കൂടുതൽ സിനിമകൾ ഇനിയും ചെയ്യണം എന്നാണ്. അങ്ങേരൊരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്. ഇൻട്രോ സീൻ മുതൽ സ്ക്രീനിൽ അങ്ങ് നിറഞ്ഞു നിന്നൊരു അഴിഞ്ഞാട്ടമായിരുന്നു. ഡാൻസിന് ഡാൻസ്, കോമഡിയാണേൽ അത്.
അതുപോലെ രൺബീറിന് കൊടുത്ത തുല്യ പ്രാധാന്യം ശ്രദ്ധയ്ക്കും കൊടുത്തിട്ടുണ്ട്. ശ്രദ്ധയുടെ ഇൻട്രോ ഒരു പാട്ടിലൂടെയാണ്. ഇജ്ജാതി എനെർജിറ്റിക് പെർഫോമൻസ്.
രൺബീർ ശ്രദ്ധ കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്.
രൺബീറിന്റെ ഫാമിലിയും ഒരു രക്ഷ ഇല്ലായിരുന്നു. മുത്തശ്ശിയുടെ റോൾ, അമ്മയായി വന്ന ഡിമ്പിൾ കപഡിയ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്.
റോം കോം ആവുമ്പോൾ ഉറപ്പായും അതിൽ ബ്രേക്കപ്പും ഉണ്ടാവും. പക്ഷേ, ആ ബ്രേക്കബിലേക്ക് എത്തിക്കുന്ന കാരണങ്ങൾ അതിനിടയിലെ ഇമോഷണൽ സീനുകൾ ഒക്കെ നന്നായിട്ട് കണക്ട് ചെയ്യാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. അത്രയും നേരം ടൈപ്പിക്കൽ ബോളിവുഡ് ഹീറോ കളിച്ച രൺബീർ ഇമോഷണൽ സീൻസിലേക്ക് വരുമ്പോഴുള്ള ട്രാൻസ്ഫർമേഷൻ രൺബീർ പോലൊരു മികച്ച ആക്ടറിനെ തന്നെ ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു എന്ന് മനസ്സിലാവും.
സിനിമയുടെ കഥയെപ്പറ്റി ചോദിച്ചാൽ സ്ഥിരം ചീസി ബോളിവുഡ് റൊമാൻസ് തന്നെയാണ്. പക്ഷേ, അതിനെ പ്രെസന്റ് ചെയ്തിരിക്കുന്ന രീതിയാണ് ഈ സിനിമയെ കൂടുതൽ എന്റർടൈൻ ആക്കുന്നത്.