ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Josh Cooley |
പരിഭാഷ | റേമോ റേമോ |
ജോണർ | ആക്ഷൻ, സയൻസ്ഫിക്ഷൻ |
Cybertron എന്ന വിദൂര ഗ്രഹത്തിലെ സാധാരണ Miners ആയ ഉറ്റ സുഹൃത്തുക്കളാണ് Orion Pax ഉം D-16 ഉം. Transformation ചെയ്യാനാവശ്യമായ transformation cogs ഇല്ലാത്തവരാണ് ആ ഗ്രഹത്തിലെ Miners ന്റെ ജോലി ചെയ്യുന്നവർ. താൻ കുറച്ച് വ്യത്യസ്തൻ ആണെന്ന് തെളിയിക്കാൻ നടക്കുന്ന Orion Pax അങ്ങനെ മേട്രിക്സ് എന്ന പുരാതന വസ്തു അന്വേഷിച്ചു കണ്ടെത്താൻ D-16 ക്ക് ഒപ്പം ഇറങ്ങിത്തിരിക്കുന്നു. ഈ വസ്തു കണ്ടെത്തിയാൽ അവരുടെ നാട്ടിലെ ഊർജ്ജമായ എനെർഗോൺ ഖനനം ചെയ്യുന്നത് അവസാനിപ്പിക്കാൻ ആവും. എന്നാൽ ഈ അന്വേഷണം ചെന്നെത്തുന്നത് cybertron എന്ന ഗ്രഹത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നിലേക്കാണ്. Cybertron എന്ന ഗ്രഹത്തിന്റെ ഉത്ഭവവും transfomers franchise- ലെ പ്രധാന കഥാപാത്രങ്ങളുട ജീവിതാരംഭവുമാണ് ഈ ചിത്രം പറയുന്നത്.
Transformers Franchise ലെ തന്നെ one of the best movie. മികച്ച തിരക്കഥയുടെയും സംഭാഷണങ്ങളുടെയും അകമ്പടിയോടെ വളരെ intresting ആയി തന്നെ അവതരിപ്പിക്കാൻ ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
NB : Transformers One is a prequel to the Transformers franchise. ഇതുവരെ Transformers ചിത്രങ്ങളൊന്നും കാണാത്ത ഒരാളാണെങ്കിൽ കണ്ടു തുടങ്ങാൻ പറ്റിയ ഒരു ചിത്രം തന്നെയാണ് Transformers One..