ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | John Maclean |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ഡ്രാമ, ആക്ഷൻ, ത്രില്ലെർ |
ജോൺ മാക്ളീന്റെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ സിനിമയാണ് "ടോർണാഡോ".
പള്ളിയിൽ നിന്ന് ഒരു ദിവസം സ്വർണ്ണം മോഷ്ടിക്കപ്പെടുകയും, അതെടുത്തു കൊണ്ടുപോയ കള്ളന്മാരുടെ കൈയിൽ നിന്നും അത് നഷ്ടപ്പെട്ട് ഒരു പെൺകുട്ടിയുടെ കയ്യിൽ എത്തിച്ചേരുന്നതും അതുകാരണം ആ കൊച്ചിന്റെ ജീവിതത്തിൽ വരുന്ന സംഭവ വികാസംങ്ങളുമാണ് സിനിമയുടെ കഥാതന്തു.
സ്കോട്ട്ലാൻഡിലെ പ്രകൃതി ഭംഗിയും സാമുറായികളുടെ ജീവിതവും ചുറ്റുപാടുകളും കഥയിലെ കഥാപാത്രങ്ങളാണ്. കുറച്ചു മാത്രം ദൈർഘ്യമുള്ള സിനിമയായതുകൊണ്ട് പ്രേക്ഷകരെ വളരെ മുഷിപ്പിക്കാതെ സിനിമയുടെ കഥക്ക് മാറ്റം ഉണ്ടാവുകയും അടുത്തത് എന്താണെന്ന് അറിയാൻ ഒരു ആകാംക്ഷയും തോന്നും. സിനിമ ആരാധകർക്ക് സമീപിക്കാൻ പറ്റിയ സിനിമയാണ്.