ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Raihan Rafi |
പരിഭാഷ | സ്പെക്ടർ |
ജോണർ | സ്പോർട്സ്, ഡ്രാമ |
തൂഫാൻ എന്ന പേരിൽ അറിയപ്പെടുന്ന ദേശീയ ബോക്സിങ് താരം അസീസ് അലി ആയിട്ടാണ് ഫര്‍ഹാന്‍ ചിത്രത്തിൽ വേഷമിടുന്നത്. ഇതൊരു സ്പോർട്സ് ചിത്രം ആണെങ്കിലും മികച്ചൊരു റൊമാൻറിക് മൂവി കൂടിയാണെന്നും പറയേണ്ടിവരും. അതെ തൂഫാന്‍റെ കായിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വീഴ്‌ചകളും അതിനെല്ലാം കരുത്തുപകരുന്ന ഡോ. അനന്യയെന്ന (മൃണാല്‍ താക്കൂര്‍) പെൺകുട്ടിയുടെയും പ്രണയകഥ കൂടിയാണിത്. രണ്ടു വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട ഇവർ ഒരുമിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോൾ സമൂഹത്തിൻറെ എല്ലായിടങ്ങളിലും ഉയർന്നുവരുന്ന ചില നിർബന്ധങ്ങൾ ഉണ്ട്. തീർച്ചയായും അതിലൊന്ന് മതം മാറ്റുക എന്നത് തന്നെയാണ്. എന്നാൽ സ്നേഹിച്ച പെണ്ണിനെ അവളുടെ അതേ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാനും നിലനിൽക്കുന്ന പൊതുബോധത്തിന് എതിരെ വിരൽ ചൂണ്ടുന്നതുമാണ് അസീസ് അലിയുടെ കഥാപാത്രം.
സ്പോർട്സ് റിലേറ്റഡ് സിനിമകളിൽ നമ്മൾ സ്ഥിരം കാണുന്ന ഒരു സ്റ്റോറി സീക്വൻസ് ആണെങ്കിൽ കൂടി തൂഫാൻ എന്ന സിനിമയെ വേറിട്ടു നിർത്തുന്നത് ബോക്സിങ് എന്ന സ്‌പോർട്സിനെ അതിൻ്റെ പ്രൊഫലിഷിണസത്തോടു കൂടി തന്നെ പ്രെസെന്റ് ചെയ്യാൻ സാധിച്ച ഫർഹാൻ അക്തർൻ്റെ ഡെഡിക്കേഷൻ ആണ്.അദ്ദേഹത്തിൻ്റെ ആ എഫർട്ട് കാണാനായി മാത്രം ഈ സിനിമ കണ്ടാൽ പോലും അതൊരു നഷ്ടമാവില്ല.
അസിസ് അലിയുടെ ഭാര്യയായ അനന്യയുടെ (മൃണാൽ കപൂർ) പ്രകടനവും എടുത്ത് പറയേണ്ടതാണ്.