ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Yoon Sunghyun |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ആക്ഷൻ, ക്രൈം |
സാമ്പത്തികമായി എല്ലാം നിലയിൽ തകർന്ന് ഇരിക്കുന്ന ഒരു കാലഘട്ടം. കൊറിയൻ നോട്ട് പോലു വില ഇല്ലാത്ത സാഹചര്യം.സാമ്പത്തിക ന്യായങ്ങൾക്ക് എതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്ന പശ്ചാത്തലം.ഒരു മോഷണത്തിന് ഒടുവിൽ പിടികൊടുത്ത് 3 വർഷത്തെ തടവിന് ശേഷം പുറത്ത് വരുന്ന നായകൻ.കഴിഞ്ഞ മോഷണത്തിൽ നേടിയ പൈസ ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ വില ഇല്ലാത്തത് കൊണ്ട് ഇന്ന് മൂല്യമുള്ള ഡോളർ മോഷ്ടിക്കാൻ ഒരുങ്ങേണ്ടി വരുന്ന നായകൻ സംഘവും.മോഷ്ടിക്കാൻ അവർ തെരഞ്ഞെടുക്കുന്ന സ്ഥലം ഒരു വലിയ നിയമവിരുദ്ധ ഗാംബ്ലിങ് ഹൌസ് ആയിരുന്നു.അവർ അറിഞ്ഞിരുന്നില്ല അവർ എത്ര വലിയ അപകടത്തിലേക്കാണ് കേറി ചെല്ലുന്നതെന്ന്.
കണ്ട് ശീലിച്ച കഥയാണെങ്കിലും കഥ നടക്കുന്ന പശ്ചാത്തലവും, ഹൃദയമിടിപ്പ് കൂട്ടുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസികിനോട് കൂടിയ ത്രില്ലും ഒരു വൺ ടൈം വാച്ചബിൾ ആക്കുന്നു.