പോസ്റ്റർ: സ്നേഹരാജ് ആർ പുളിംകൊമ്പിൽ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Yoon-ki Lee |
പരിഭാഷ | നിതിൻ കോഹിനൂർ |
ജോണർ | റൊമാൻസ്, ഡ്രാമ |
പേരുപോലെ തന്നെ നായികാ പ്രാധാന്യമുള്ള മൂവിയാണിത്. പോസ്റ്റോഫീസ് ജീവനക്കാരിയായ, ജൂങ് - ഹീ യെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.തികച്ചും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അവർക്കിടയിലേക്ക്, മറ്റുള്ളവർ കടന്നു വരുന്നു.എഴുത്തുകാരനായ നായകൻ പോസ്റ്റോഫീസിലെ, പതിവു സന്ദർശകനാണ്.ഒറ്റപ്പെടലിന്റെ വേദന, ചെറുപ്പത്തിലുണ്ടായ ദുരനുഭവങൾ എന്നിവ ഒരു വ്യക്തിയിൽ, വൈകാരികമായ എന്തു സ്വാധീനമാണ് ചെലുത്തുക, എന്നതാണ് കഥയുടെ ഇതിവൃത്തം.
ഓരോ കഥാപാത്രങ്ങളുടേയും മനോവ്യാപാരങൾ സംവിധായകൻ വരച്ചു കാണിക്കുന്നു.
NB: പതുങിയ താളത്തിൽ പോകുന്ന ആഖ്യാന ശൈലിയായതിനാൽ, ത്രില്ലർ,ആക്ഷൻ പ്രേമികൾക്ക് ഇഷ്ടമായി എന്ന് വരില്ല.
ഈ പ്ലോട്ടിൽ താത്പര്യം ഉള്ളവർ മാത്രം കാണുക.