ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Gina Prince-Bythewood |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ |
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ആഫ്രിക്കൻ രാജാവംശത്തിനെ കാക്കുന്ന സ്ത്രീ പോരാളികളുടെ കഥ പറയുന്ന പുതിയ ചിത്രമാണ് ദി വിമൻ കിങ്.
പശ്ചിമാഫ്രിക്കൻ രാജ്യമായ ഡഹോമിയെ കാക്കുന്ന സ്ത്രീ യോദ്ധാക്കളാണ് അഗോജികൾ.ചുറ്റുമ്മുള്ള രാജ്യങ്ങളുടെ കടന്നു കയറ്റം, അടിമകച്ചവടം തുടങ്ങിയ പ്രിതിബന്ധങ്ങളെയും നേരിടാൻ അഗോജികൾ പുതു തലമുറയിലെ പെൺകുട്ടികളെ യോദ്ധാക്കളാക്കാൻ തങ്ങളുടെ നേതാവായ നാനസ്കയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിക്കുന്നു,അങ്ങോട്ട് നാവി എന്ന പെൺകുട്ടി എത്തിച്ചേരുന്നതോടെ ഉണ്ടാകുന്ന സംഭാവവികാസങ്ങളാണ് ചിത്രം പറയുന്നത്.
നമ്മൾ ഹൈ സ്കൂൾ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ളതാണ് അടിമ കച്ചവടം,വെള്ളക്കാർക്ക് ആഫ്രിക്കൻസിനോടുള്ള നിലപാടുകൾ,അവര് അനുഭവിക്കുന്ന പീഡാനുഭവങ്ങൾ തുടങ്ങി ആ കാലത്തെ സ്ത്രീകൾ നേരിടുന്നതും നേരിട്ട് ഇറങ്ങുതമായ ഓരോ പോരാട്ടങ്ങളും സിനിമ വളരെ ഭംഗിയായി ചർച്ച ചെയ്യുന്നുണ്ട്.
പടത്തിന്റെ ടെക്‌നിക്കൽ ഘടകങ്ങൾ ഓരോന്നും കഥയോട് പൂർണ്ണമായും നീതിപുലർത്തുന്നു എന്ന് തന്നെ പറയാം. ആ കാലത്തിലെ ആഫ്രിക്കൻ വേഷവിധാനവും,ആർട്ട് വർക്ക് ഒരുക്കിയിരിക്കുന്ന അമ്പിയൻസും ഗംഭീരമാണ്.ഇടയിൽ ലേഡീസ് ആർമിയുടെ അയോധന കലാരൂപം പോലുള്ള ഒരുതരം ഡാൻസും അതിന്റെ കൊറിയോഗ്രാഫിയും ഒപ്പം വരുന്ന ആഫ്രിക്കൻ സംഗീതവും ഒക്കെ ഒന്നിന്ന് ഒന്ന് മികച്ചു നിൽക്കുന്നു.
മനോഹരമായ ഒരുപിടി ഫ്രെമുകളിലൂടെ മുന്നേറുന്ന പടത്തിൽ ഒരുപാട് താരങ്ങൾ ഉണ്ടേലും ഹൈ ലൈറ്റ് ചെയ്തു വയല ഡേവിസ് ആണ്, വിഡോ എന്ന ചിത്രത്തിന്ന് ശേഷം അവരുടെ ഒരു ഗംഭീര പെർഫോമൻസ് ഇവിടെ കാണാം.
മൊത്തത്തിൽ ആക്ഷനും ഡ്രാമയും ഇമോഷണും എല്ലാം അടങ്ങിയ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റിയ പടം.