പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Park Hoon-jung |
പരിഭാഷ | തുഷാർ വിറകൊടിയൻ |
ജോണർ | ആക്ഷൻ, ഹൊറർ |
കൊറിയയിൽ നിന്നും പുറത്തിറങ്ങിയ ഏറ്റവും മികച്ച മാസ്സ് ആക്ഷൻ ത്രില്ലെർ ചിത്രങ്ങളിൽ ഒന്നായിരുന്ന The Witch (2018) എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്.
Kyung-hee എന്ന പെൺകുട്ടിയെയും അവളുടെ സഹോദരനേയും ഇല്ലാതാക്കിയാൽ അവരുടെ സ്വത്തുക്കൾ എല്ലാം തനിക്ക് ലഭിക്കും എന്നറിയാവുന്ന ഇവരുടെ ബന്ധുക്കളിൽ ഒരാളായ Yong-Doo ഇവരെ കൊല്ലുവാൻ തീരുമാനിക്കുന്നു. ഈ പെൺകുട്ടിയുമായി അയാളും സംഘവും വാനിൽ ഫാം ഹൗസിലേക്ക് പോവുന്നതിനിടെ ശരീരമാസകലം ചോരയിൽ കുളിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ റോഡരുകിൽ വെച്ച് കാണുവാൻ ഇടയാവുന്നു, അവളെയും ഇവർ തങ്ങളുടെ വാഹനത്തിൽ കയറ്റുന്നു.
യാത്രാമദ്ധ്യേ Kyung-hee വിനെ ഇവർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ആ പെൺകുട്ടി തന്റെ രൗദ്രഭാവം പുറത്തെടുക്കുകയും ആ തെമ്മാടികളെ അടിച്ചൊടിക്കുകയും ചെയ്യുന്നു.
തന്നെ രക്ഷിച്ച ആ പെൺകുട്ടിയെ Kyung-hee തന്റെ വീട്ടിലേക്ക് കൊണ്ട് പോവുന്നു.
അടികൊണ്ട് തൽക്കാലത്തേക്ക് അവിടെ നിന്നും പോയെങ്കിലും Yong-Doo നു ഇവരെ വെറുതെ വിടാൻ ഉദ്ദേശമില്ലായിരുന്നു, അയാൾ കൂടുതൽ ഗുണ്ടകളും,ആയുധങ്ങളുമായി ഇവരെത്തേടി വീണ്ടും എത്തുന്നു, അതേ സമയം തന്നെ ഈ പെൺകുട്ടിയെത്തേടി ചില അമാനുഷിക ശക്തിയുള്ള ചിലരും അവിടേക്ക് എത്തുന്നു.