THE WITCH – ദി വിച്ച് (2015)

ടീം GOAT റിലീസ് : 337
THE WITCH – ദി വിച്ച് (2015) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Robert Eggers
പരിഭാഷ ബ്ലാക്ക് മൂൺ
ജോണർ ഹൊറർ, മിസ്റ്ററി
ഡൗൺലോഡ്
ഡൗൺലോഡുകൾ

മതപരമായ കാരണങ്ങൾകൊണ്ട് നാടുകടത്തപ്പെട്ട വില്ല്യമും കുടുംബവും വാനാന്തരത്തിൽ ഒരു പുതുജീവിതം കണ്ടെത്തിയതായിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു സമാധാനവും, സന്തോഷവും നിറഞ്ഞ ആ കുടുംബത്തിന് ശാപമേറ്റത്!! പുതുജീവിതം നൽകുമെന്ന് അവർ കരുതിയ ആ ഘോരവനംതന്നെ അവരെ ശാപത്തിലേക്ക് നയിക്കുകയായിരുന്നു. വനത്തിൽ വസിക്കുന്നു എന്ന് അവർ കരുതുന്ന കൊടിയ മന്ത്രവാദിനികളുടെ ദുഷ്കർമങ്ങളോ, അതോ തികഞ്ഞ ദൈവവിശ്വാസിയായ അവരെ ദൈവം പരീക്ഷിക്കുന്നതോ?!!

Robert Eggers ന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ The Witch എന്ന ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് "A New-England Folktale" എന്നാണ്. അതെ, വളരെ വ്യത്യസ്ഥമായി നമ്മോട് പറയുന്ന ഒരു Folktale!! ഒരു Witch Story എങ്ങനെ ഗംഭീരമായി അവതരിപ്പിക്കാം എന്ന് ഈ ചിത്രം നമുക്ക് കാണിച്ചുതരികയാണ്. ഡാർക്ക് മോഡിലുള്ള മേക്കിങ്, Haunting BGM എന്നിവയെല്ലാം കൊണ്ട് നമ്മെ അതിഭീകരമായ ഒരു ലോകത്തേക്ക് നയിക്കുകയാണ് ഈ ചിത്രം. വ്യത്യസ്ഥത തേടുന്നവർക്ക് A24 നൽകുന്ന മറ്റൊരു മികച്ച അനുഭവം!!