ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Asif Kapadia |
പരിഭാഷ | ബ്ലാക്ക് മൂൺ |
ജോണർ | അഡ്വഞ്ചർ, ക്രൈം |
വടക്കൻ ചൈനയിലെ വാസയോഗ്യമല്ലാത്ത മരുഭൂമികളിലൂടെ കൊറിയയിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ചില കൊറിയൻ നയതന്ത്ര പ്രതിനിധികളുടെ സാഹസികതകളും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവങ്ങളും മറ്റും അതിമനോഹരമായി പറയുന്ന ഒരു ഗംഭീര സിനിമയാണ് ദി വാരിയർ.
കിം സങ്-സു വിന്റെ സംവിധാനത്തിൽ 2001 ൽ
പുറത്തിറങ്ങിയ ഈ Epic Action Drama ചിത്രം, ആ കൊല്ലത്തെ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രങ്ങളിൽ ഒന്നായിരുന്നു! Jung Woo-sung, Zhang Ziyi, Ahn Sung-ki പോലുള്ള താരനിര ഉണ്ടായിട്ടും, ഒരു ഹിസ്റ്റോറിക്കൽ വാർ മൂവി ആയിട്ടും ഇന്നും വളരെ Underrated ആണ് ഈ ചിത്രം!! അധികാരവും, അടിമത്വവും, യുദ്ധവും, പ്രവാസജീവിതവും അതിൽ പൊലിയുള്ള ജീവിതങ്ങളും വ്യക്തമായി വരച്ചിടുന്ന ചിത്രം കാഴ്ചക്കാരനെ ഒരിക്കലും നിരാശപ്പെടുത്തുമെന്ന് തോന്നുന്നില്ല.