ഭാഷ | തായ് |
---|---|
സംവിധാനം | Wisit Sasanatieng |
പരിഭാഷ | സുധീഷ് കെ എസ് |
ജോണർ | ഹൊറർ, റൊമാൻസ് |
ഹൊറർ മിസ്റ്ററികൾ ഇഷ്ടപ്പെടുന്നവർക്ക് ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ നൽകുന്ന ഒരു തായ് ഹൊറർ മൂവിയാണ് 2006 ൽ റിലീസ് ചെയ്ത, ഒന്നര മണിക്കൂർ മാത്രം ദൈർഘ്യമുള ഈ ചിത്രം.
കഥ നടക്കുന്നത് 1934 ൽ ആണ്.
കാണാതായ തന്റെ ഭർത്താവിനെ തേടിയിറങ്ങിയതാണ് ഗർഭിണിയായ ന്വുആൻ എന്ന യുവതി. അയാളെ അന്വേഷിച്ചു അവൾ എത്തിപ്പെടുന്നത്, അവൾക്ക് പരിചയമില്ലാത്തൊരു നാട്ടിലാണ്. അവിടെ കാടിന് നടുവിലുള്ള ഒരു ബംഗ്ലാവിൽ അവൾക്ക് താൽക്കാലികമായി താമസിക്കാൻ സൗകര്യം ലഭിക്കുന്നു.അവിടെ താമസിക്കുന്നതിന്, അവിടുത്തെ നടത്തിപ്പുകാരിയായ മധ്യവയസ്കയായ സ്ത്രീ പല നിബന്ധനകളും അവളോട് പറയുന്നു. തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു വലിയ വീട്. അവിടെയാണ് ആ സ്ഥലത്തിന്റെയും ബംഗ്ലാവിന്റെയും എല്ലാം ഉടമയായ സ്ത്രീ താമസിക്കുന്നത്. ഒരു കാരണവശാലും ആ ഭാഗത്തേക്ക് പോകരുതെന്നായിരുന്നു നിബന്ധനകളിൽ പ്രധാനം.
നുവൽ അവിടെ താമസമാക്കിയ ദിവസം മുതൽ പന്തിയല്ലാത്ത പല കാഴ്ചകളും അവൾക്ക് കാണേണ്ടി വരികയാണ്. അവ്യക്തമായ രൂപങ്ങൾ ആ വീടിനും പരിസരങ്ങളിലുമായി അവൾ കാണുന്നു. രാത്രിയിൽ എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നു. ആരോ ഒരാൾ ദിവസവും രാത്രിയിൽ കുഴി വെട്ടുന്നു. തുടങ്ങിയ രീതിയിൽ അവളെ അസ്വസ്ഥമാക്കുന്ന പല സംഭവങ്ങളും അവിടെ അരങ്ങേറുന്നു. ആ ബംഗ്ലാവും പരിസരങ്ങളും എന്തൊക്കെയോ നിഘൂടമായ രഹസ്യങ്ങൾ പേറുന്നുണ്ടെന്ന് പതിയെ അവൾ മനസ്സിലാക്കുന്നു.
എന്തായിരിക്കാം അത്?
അവിശ്വസനീയവും വിചിത്രവുമായ ആ രഹസ്യങ്ങളറിയാൻ ബാക്കി കണ്ട് തന്നെ അറിയണം.
ഞെട്ടിക്കുന്ന ഒരു പിടി ട്വിസ്റ്റുകളാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ പ്രേക്ഷകനെ കാത്തിരിക്കുന്നത്. ആ ട്വിസ്റ്റുകൾ തന്നെയാണ് ചിത്രത്തിന്റെ ആകർഷക ഘടകവും. നമ്മൾ ഒരിക്കൽ പോലും ചിന്തിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകൾ അതും ചിത്രത്തിന്റെ എൻഡ് ക്രെഡിറ്റ്സ് വരെ നീണ്ടു നിൽക്കുന്നത്.
പോസ്റ്റ് ക്രെഡിറ്റ് : ജസീം ജാസി.