THE SWORDSMAN – ദി സോഡ്സ്മാൻ (2020)

ടീം GOAT റിലീസ് : 8
THE SWORDSMAN – ദി സോഡ്സ്മാൻ (2020) poster

പോസ്റ്റർ: അൻഷാദ്

ഭാഷ ഇംഗ്ലീഷ്
സംവിധാനം ചോയ് ജേ ഹുൻ
പരിഭാഷ സ്റ്റെഫിൻ സി ഒ
ജോണർ ആക്ഷൻ, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

സൗത്ത് കൊറിയൻ പീരീഡ് ആക്ഷൻ സിനിമയാണിത്.

മിങ്-ക്വിങ് രാജകാലഘട്ടത്തിൽ തന്റെ രാജാവിനെ രക്ഷികാൻ കഴിയാതെ പോയ ഏറ്റവും മികച്ച പട്ടാളക്കാരൻ ആണ്  ടീ യുൾ. അയോദ്ധനകലയിൽ ബുദ്ധിയും ശക്തിയും ഉള്ള അയാൾക്ക്  ആക്രമണത്തിൽ പരിക്ക് പറ്റുകയും രാജാവിന്റെ നിർദേശ പ്രകാരം അവിടെ നിന്നും രാജാവിനെ ഒറ്റക്ക് ആക്കി അയാൾ രക്ഷപെടുന്നു. കണ്ണിനു സാരമായി പരുക്ക് പറ്റിയ അയാൾ തന്റെ മകളോടൊപ്പം താമസിക്കുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ
മകളെ രക്ഷിക്കാനായി അയാൾ രാജ്യത്തേക്ക് തിരിച്ചു വരുന്നതും തുടർന്നുള്ള ആക്ഷൻ രംഗങ്ങൾ നിറഞ്ഞ കഥയുമാണ് ചിത്രം.

കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ പോകുന്ന ടിന് യുൾ
ഇപ്പോഴും തന്റെ ആയോധനകലയിൽ 
മികച്ചു നിൽക്കുന്ന ഒരാളാണ്. അയാളുടെ ശക്തി എന്താണ് എന്നറിയാതെയാണ് എതിരാളികൾ എത്തുന്നത്ചിത്രത്തിന്റെ തുടക്കം മുതൽ ആക്ഷൻ രംഗങ്ങൾ ഉണ്ട് എന്നാലും മികച്ച ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് പഴയ കാലഘട്ടം ഓക്കേ നന്നായി അവതരിപ്പിച്ചിട്ടുണ്ട് മൊത്തത്തിൽ നന്നായി ആസ്വദിച്ച് കാണാവുന്ന ഒരു കൊറിയൻ ആക്ഷൻ ചിത്രമാണിത്.