ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Yoon Jong-bin |
പരിഭാഷ | ശ്രീകേഷ് പി എം, ഷാഫി വെൽഫെയർ, ജോൺ ഐസക് |
ജോണർ | ത്രില്ലർ, ആക്ഷൻ |
സൗത്ത് കൊറിയൻ എജൻറ്റ് ആയിരുന്ന "ബ്ലാക്ക് വീനസ് "എന്ന കോഡ് പേരിൽ അറിയപ്പെട്ട പാർക്ക് ചേ സിയോ ' ന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ
സംഭവങ്ങൾ ആസ്പദമാക്കി എടുത്ത സ്പൈ ഡ്രാമ സിനിമയാണ് ദ സ്‌പൈ ഗോൺ നോർത്ത് .
നോർത്ത് കൊറിയ ആണവായുധങ്ങൾ ഉണ്ടാകുന്നു എന്ന രഹസ്യവിവരം സൗത്ത് കൊറിയൻ രഹസ്യാനേഷണ ഏജൻസി അറിയുന്നു. രഹസ്യമായി നടത്തുന്ന ആണവ പരീക്ഷണവും ബാക്കി വിവരങ്ങളും അറിയാനായി നോർത്ത് കൊറിയ അവരുടെ മിലിട്ടറി ഓഫീസറെ "ബ്ലാക്ക് വീനസ് " എന്ന കോഡ് പേരും കൊടുത്തു നോർത്ത് കൊറിയയിൽ അയക്കുന്നു. സൗത്ത് കൊറിയൻ രഹസ്യാനേഷണ തലവനും പിന്നെ പ്രസിഡന്റിനും മാത്രമേ ബ്ലാക്ക്
വീനസ് എന്ന പദ്ധതിയുടെ കാര്യങ്ങൾ അറിയാവൂ.ഒരു മിലിട്ടറി ഓഫീസറായിരുന്ന പാർക്ക് ഒരു ബിസിനെസ്സ്കാരനായിട്ടാണ് നോർത്ത് കൊറിയയിൽ എത്തുന്നത്.
അവിടെയെത്തുന്ന പാർക്കിന്റെ ജീവിതവും അനേഷണവുമാണ് സിനിമയിലുള്ളത്.
ആക്ഷൻ രംഗങ്ങൾ ഇല്ലാതെ ടെൻഷൻ ഉണ്ടാക്കുന്ന ത്രില്ല് അടിപ്പിക്കുന്ന രംഗങ്ങളാണ് സിനിമയിലുടനീളമ്മുള്ളത് .കൂടെ കൊറിയൻ രാഷ്ട്രിയവും ചിത്രം പറയുന്നുണ്ട്.
കാസ്റ്റിംഗ് അഭാരം തന്നെയാണ്. ഹ്വാങ് ജംഗ് മിൻ ,ചോ ജിൻ വൂങ്ങ് ,ലീ സങ് മിൻ ,ജു ജി ഹൂൻ തുടങ്ങിയ വമ്പന്മാരുടെ കിടിലൻ അഭിനയ മുഹൂർത്തങ്ങൾ ഈ സിനിമക്ക് മികച്ച മുൻതൂക്കം തന്നെയാണ് നൽകുന്നത്.ഒരു സ്പൈ ത്രില്ലെർ സിനിമയിൽ ആവശ്യമായ എല്ലാ രംഗങ്ങളും സിനിമയിലുണ്ട് ഒപ്പം നല്ലൊരു ക്ലൈമാക്സും. കണ്ടു തന്നെ അറിയുക.