പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Seok Jo |
പരിഭാഷ | ഷിജിൻ സാം, റേമോ റേമോ |
ജോണർ | റൊമാൻസ്, കോമഡി |
ഒരു ലോജിക്കും നോക്കാതെ കുറച്ചു നേരം ചിരിച്ചു എൻജോയ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ധൈര്യമായി recommend ചെയ്യാൻ പറ്റുന്ന ഒരു ഡ്രാമയാണ് 2016ൽ പുറത്തിറങ്ങിയ വെറും 10 എപ്പിസോഡ് മാത്രമുള്ള
ദി സൗണ്ട് ഓഫ് യുവർ ഹാർട്ട്.
മരമണ്ടനായ ഒരു വെബ്ട്ടൂൺ ആർട്ടിസ്റ്റിന്റെയും കുടുംബത്തിന്റെയും ജീവിതവും അവർക്ക് പറ്റുന്ന മണ്ടത്തരങ്ങളും തിരിച്ചറിവുകളും ഒക്കെയായി ഒരു നിമിഷം പോലും കാണുന്നവരെ ബോറടിപ്പിക്കാതെ ഇരിക്കുന്നതിൽ ഡ്രാമ വിജയിക്കുന്നുണ്ട്.
കൊറിയൻ ഫിലിം ഇൻഡസ്ട്രിയിലെ പ്രശസ്ത നടനായ ലീ ക്വാങ് സു ആൽകമി ഓഫ് സോൾസ് സീസൺ 1(2022) & ലവ് റിസെറ്റ് (2023) എന്നിവയിൽ കൂടി നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയായ ജങ് സോ-മിൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കോമഡി ഡ്രാമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ട് നോക്കാൻ ശ്രമിക്കുക.