ഭാഷ | മാൻഡറിൻ |
---|---|
സംവിധാനം | Suiqiang Huo |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ |
"സാൽവേഷൻ സൊസൈറ്റി"..,തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ശക്തമായ ക്രിമിനൽ സംഘടന.അതിന്റെ തലവനെ പിടിക്കാൻ ഉള്ള ശ്രമത്തിനോടുവിൽ സീക്രെട് സർവീസ് ഹെഡ്ഡ് ആയ ജിൻ മിംഗിന് ഒരു കുട്ടിയെ രക്ഷിക്കേണ്ടി വരുന്നു,ആ പയ്യനാണ് ജിൻ തായ്, വളർന്നു വലുതായപ്പോൾ ഏജൻസിയുടെ തന്നെ ബെസ്റ്റ് സ്നിപ്പർമാരിൽ ഒരാളാകുന്നു, എന്നാൽ ബെസ്റ്റ് വൺ ആകാൻ അവന്ന് സാധിച്ചില്ല, കാരണം ബെസ്റ്റ് അവന്റെ സീനിയർ ലേഡിയാണ് സിയാവോ മേ... ആവളായിരുന്നു കൃത്യതാ എന്ന വാക്കിന്ന് പര്യായം.ഇരുവരും തോക്കുകൾ കൈകാര്യം ചെയ്യുന്നതിൽ പുലികളാണ്,നിലവിൽ ആ സംഘം ഒരു പുതിയ ഓപ്പറേഷനിലാണ് ,അങ്ങനെ എല്ലാം പ്ലാൻ പടി പോകുമ്പോഴാണ് തങ്ങളുടെ ടീമിലെ ചാരൻ വെളിച്ചത്ത് വരുന്നത്, ആ യാഥാർഥ്യം ഏജൻസിയെ തകിടം മറക്കുന്നു,.. പിന്നെ അങ്ങോട്ട് വെടിയൊച്ച മാത്രമേയുള്ളൂ.
ഒരു ആക്ഷൻ സിനിമ എന്ന നിലയിൽ ഔട്ട് ആൻഡ് ഔട്ട് എന്റർടൈൻമെന്റ് ആയി പോകുന്ന ചിത്രം അതിന്റെ ഡ്യൂറേഷൻ 90 മിനിറ്റിൽ മുക്കാൽ പങ്കും ആക്ഷൻ രംഗങ്ങൾക്കാണ് ഉപയോഗിച്ചിരിക്കുന്നത്, കൂടുതൽ ഒന്നും ആലോചിപ്പിക്കാതെ ഒരു ഫ്ലോയിൽ പടം നമ്മളെ അങ്ങ് കൊണ്ടുപോകും.
കഥാപരമായി വലിയ പുതുമയോ, ലോജിക്കോ അവകാശപ്പെടാനില്ല, എന്നാൽ ആക്ഷൻ എല്ലാം പൊളിയാണ്.അങ്ങനെ കണ്ടിരുന്നു പോകും,..അത് ഗ്യാരന്റിയാണ് .. ക്ലൈമാക്സിലെ നായകൻ പ്രിതിനായകൻ സംഭാഷണങ്ങൾ കൂടി ആകുമ്പോൾ പടം കുറച്ചു കൂടി ഇമോഷണലി കണക്ട് ആകുകയും, അങ്ങനെ മൊത്തത്തിൽ തൃപ്തി നൽകുന്ന ഒരു ആക്ഷൻ സ്റ്റഫ്.
സ്റ്റണ്ട് പടങ്ങളുടെ ആരാധകരക്കായി.
കടപ്പാട് : vino