ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Derek Simonds |
പരിഭാഷ | റിധിൻ ഭരതൻ |
ജോണർ | ത്രില്ലർ, ഡ്രാമ |
കോറ ടാനാറ്റിയും ഭർത്താവും മകനും വീക്കെൻഡ് ചിലവഴിക്കാനായി ബീച്ചിൽ പോവുന്നു. അവിടെ സംസാരിച്ചിരിക്കുന്നതിനിടയിൽ പെട്ടന്ന് കോറ ആപ്പിൾ മുറിച്ചു കൊണ്ടിരിക്കുന്ന കത്തിയെടുത്ത് എഴുന്നേൽക്കുന്നു. അടുത്തിരിക്കുന്ന യുവാവിന് നേരെ തിരിയുന്ന അവൾ യാതൊരു പ്രകോപനവും കൂടാതെ അയാളെ കുത്തിക്കൊല്ലുകയാണ്..!
ഒരു വലിയ ജനക്കൂട്ടം തന്നെ സാക്ഷിയായ കൊലപാതകം.
ഡിറ്റക്റ്റീവ് ഹാരി ആംബ്രോസ് ആണ് കേസ് അന്വേഷിക്കുന്നത്. ഒരു കൊലപാതകം നടന്നിരിക്കുന്നു. ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമുണ്ട്. സാക്ഷികളുണ്ട്. എങ്ങനെ,എവിടെ, എപ്പോൾ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ട്.. ബട്ട് വൈ?എന്തിന്? കോറക്ക് ആ യുവാവുമായി യാതൊരു ബന്ധവുമില്ല. അവർ തമ്മിൽ മുൻപ് കണ്ടിട്ടില്ല. ബീച്ചിൽ വച്ച് യാതൊരു പ്രകോപനവുമുണ്ടായിട്ടില്ല. തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണങ്ങളിൽ തെളിയുന്നു. തനിക്ക് അയാളെ അറിയുക പോലുമില്ലെന്ന് കോറ തന്നെ പറയുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്. പിന്നെന്തിന് കോറ ആ യുവാവിനെ കുത്തിക്കൊന്നു?
അത്യധികം ദുരൂഹതകൾ നിറഞ്ഞ കേസിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്ന ഡീറ്റെക്റ്റിവിന്റെ ശ്രമങ്ങളും അയാൾ കണ്ടെത്തുന്ന രഹസ്യങ്ങളുമാണ് ദി സിന്നർ എന്ന ഷോയുടെ ആദ്യ സീസണിൽ പറയുന്നത്. 2017 ൽ start ചെയ്ത ഷോ മൂന്ന് സീസണുകളിൽ എത്തി നിൽക്കുന്നു. ആന്തോളജി സീരീസ് ആണ്. ഓരോ സീസണിലും ഓരോ സ്റ്റോറി. ഞാൻ ആദ്യ സീസണിന്റെ തീം ആണ് മുകളിൽ പറഞ്ഞത്. ഇൻവെസ്റ്റിഗേഷൻ സ്റ്റോറികൾ ഇഷ്ട്ടമുള്ളവർക്ക് ഇതൊരു മസ്റ്റ് വാച്ച് ഷോ തന്നെയാണ്. ഒരു ക്രൈം ഡ്രാമ എന്ന നിലയിലും സൈക്കോളജിക്കൽ ത്രില്ലെർ എന്ന നിലയിലും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുണ്ട് സീരിസ്.