പോസ്റ്റർ: S V
ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Ben Stiller |
പരിഭാഷ | സിയാദ് സാദിഖ് |
ജോണർ | കോമഡി, അഡ്വൻഞ്ചർ |
ട്രാവൽ അഡ്വൻഞ്ചർ ഇഷ്ടപ്പെടുന്ന എല്ലാവരും കണ്ടിരിക്കേണ്ട ഒരു വ്യത്യസ്തമായ സിനിമ. സാധാരണ യാത്ര അനുഭവങ്ങളില്‍ നിന്നും വേറിട്ട കാഴ്ചകള്‍. സ്വന്തം സ്വപ്നങ്ങളില്‍ നിന്നും പുറത്ത് വരാൻ വെമ്പുന്ന എന്നാൽ ആത്മ വിശ്വാസം ഇല്ലാത്ത ഒരാളെ ബെൻ സ്റ്റില്ലർ വളരെ തൻമയത്തോട് കൂടെ അവതരിപ്പിച്ചു. പുള്ളി തന്നെയാണ് ഈ സിനിമയുടെ സംവിധായകനും
ലൈഫ് മാഗസിൻ ഓൺലൈൻ എഡിഷനിലേക് മാറുമ്പോള്‍ അതിന്റെ പ്രിന്റ്റ് ആയുള്ള ലാസ്റ്റ് എഡിഷൻ ഇറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അവിടെ ആണ് വാൾട്ടർ മിറ്റി വർക്ക് ചെയ്യുന്നത്. മാഗസിൻ'ന്റെ കവർ ഫോട്ടോ അയച്ചത് നഷ്ടപ്പെടുകയും അത് തിരികെ കൊണ്ട് വരാൻ ആയി അദ്ദേഹം നടത്തുന്ന ഒരു യാത്രയും ആണ് പ്രമേയം.
ഈ യാത്ര എത്രത്തോളം അദ്ദേഹത്തെ മാറ്റുന്നു എന്നത് സിനിമ കണ്ടു മനസ്സിലാക്കുക. കൂടുതൽ പറയുന്നില്ല... സ്പോയ്ലർ ആവും..
സിനിമട്ടോഗ്രാഫിയും വിഷ്വൽ എഫക്ടസും കണ്ടു നമ്മൾ വായും പൊളിച്ച് ഇരുന്നു പോകും
കടപ്പാട് :യദു