ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Soon-rye Yim |
പരിഭാഷ | ആദർശ് ബി പ്രദീപ്, അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
2006ൽ 23ഓളം വരുന്ന കൊറിയൻ ക്രിസ്തു മതപ്രചാരകരെ താലിബാൻ അഫ്ഗാനിസ്താനിൽ വെച്ച് ബന്ധികളാക്കിയ യഥാർത്ഥ കഥ പറയുന്ന, ഒന്നര മണിക്കൂർ കാണുന്നവരിൽ ടെൻഷൻ നിലനിർത്തി കൊണ്ട് പോകുന്ന നല്ലൊരു കൊറിയൻ ചിത്രം.
പിന്നീട് താലിബാനിൽ നിന്നും അവരെ രക്ഷപ്പെടുത്തുവാൻ അഫ്ഗാനിസ്ഥാനിലേക്ക് വരുന്ന കൊറിയൻ പ്രതിനിധികളും അവർ അവിടെ വെച്ച് ബന്ധികളാക്കിയ കൊറിയക്കാരെ തിരിച്ചു കിട്ടുവാൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അത് അവർ തരണം ചെയ്തതുമൊക്കെ ആണ് സിനിമയിൽ കാണിച്ചു പോകുന്നത്.
യാഥാർഥ്യത്തിൽ നടന്ന സംഭവങ്ങൾ ആയത് കൊണ്ട് തന്നെ അധികം സിനിമാറ്റിക് ആക്കാതെ എന്നാൽ കാണുന്ന പ്രേക്ഷകർക്ക് മടുപ്പ് തോന്നിപ്പിക്കത്തെ വിധം ഒരുക്കിയിരിക്കുന്ന ഈ ചിത്രം നല്ലൊരു അനുഭവം സമ്മാനിക്കുന്നുണ്ട്. അധികമൊന്നുമില്ലെങ്കിലും ഉണ്ടായിരുന്ന ഒരു ആക്ഷൻ രംഗവും മികച്ചതായിരുന്നു..
മലയാളികൾക്ക് പ്രിയങ്കരായ കൊറിയയിലെ തന്നെ പ്രശസ്തരായ ഹ്യുൻ ബിനും, ഹ്വാങ് ജുങ് മിൻ മാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്, രണ്ട് പേരും നല്ല രീതിയിൽ തന്നെ പ്രകടനങ്ങൾ കാഴ്ച്ച വെച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഹ്യുൻ ബിൻനെ ഇതുവരെ കാണാത്ത ഒരു ലുക്കിലാണ് ആണ് ഈ സിനിമയിൽ, തുടക്കം തന്നെ നമ്മുടെ ഹിന്ദിയും സംസാരിച്ചാണ് പുള്ളിയുടെ വരവ്.. മൊത്തത്തിൽ കണ്ട് നോക്കാവുന്ന കൊറിയൻ ചിത്രം.
കടപ്പാട് - Afsal nizamudeen