ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Joel Fields, Joseph Weisberg |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ത്രില്ലർ, ഡ്രാമ |
2022 ൽ ഡിസ്‌നിയിലും ഹുലുവിലും ഒരുപോലെ സംപ്രേഷണം തുടങ്ങിയ ഒരു സൈക്കോളജിക്കൽ ത്രില്ലർ സീരിസാണ് "ദി പേഷ്യന്റ്". കഥയിലേക്ക് വന്നാൽ, അലൻ സ്‌ട്രേസ്സ് എന്ന് തെറാപ്പിസ്റ്റിനെ ഒരു സീരിയൽ കില്ലർ ബന്ധിയാക്കുന്നു, ശേഷം അലൻ നേരിടുന്ന പ്രശ്നങ്ങൾ സർവൈവൽ മൂഡിലും ത്രില്ലിങ്ങായും സീരീസ് കഥ പറയുന്നു. ഇതൊരു ഒരു ഓൺഗോയിങ് സീരിസ് ആയതിനാൽ എല്ലാ ബുധനാഴ്ച്ചയും ഒരു എപ്പിസോഡ് വീതം റിലീസ് ആകുന്നു. എല്ലാ എപ്പിസോഡും ഇന്റൻസായി മുന്നോട്ട് പോകുന്നതിനാൽ അടുത്തതായി എന്തായിരിക്കും സംഭവിക്കുക എന്ന് പ്രേക്ഷകർ ചിന്തിച്ചു പോകും കഥാപാത്രങ്ങളായി ചുരുക്കം ആളുകൾ മാത്രമാണ് ഉള്ളത്. മൊത്തത്തിൽ കണ്ടിരിക്കുന്ന പ്രേക്ഷകരെ മുഷിപ്പിക്കാതെ ഒരോ എപ്പിസോഡിലും 20- 25 മിനിട്ടുകൾ മാത്രമ്മുള്ള ഒരു മിനി സീരീസാണിത്, കണ്ടുനോക്കുക.