ഭാഷ | കൻ്റോണീസ് |
---|---|
സംവിധാനം | Stanley Tong |
പരിഭാഷ | ബ്ലാക്ക് ബിയേഡ് |
ജോണർ | ആക്ഷൻ, ഫാന്റസി |
സ്റ്റാന്ലീ ടോങിന്‍റെ ഈ ഹോങ്ക്കോങ് ചിത്രം ചൈനീസ് പുരാണത്തെ ഇന്ത്യന്‍ വിശ്വാസങ്ങളുമായി കോര്‍ത്തിണക്കുന്ന ഒരു അമൂല്യ സിനിമാ അനുഭവമാണ്. ഹോളീവുഡില്‍ 'മമ്മി' സീരീസിന്‍റെ മൂന്നാം ഭാഗവും തെലുഗുവില്‍ വളരെ അധികം കൈയടി നേടിയ രാജമൗലിയുടെ 'മഗാധീര'യും ഈ സിനിമയുടെ റഫറന്സ് ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. വേണമെങ്കിൽ രാജമൗലിയുടെ മഗാധീര ഒരു ഇന്ത്യന്‍ അഡാപ്ഷന്‍ എന്ന് തന്നെ പറയാവുന്നതാണ്. ഇന്ത്യന്‍ (കേരളീയ) ആയോധന കലയായ കളരിപ്പയറ്റ് വളരെ ഭംഗിയായി ഉള്‍പ്പെടുത്തിയ സിനിമയില്‍ ജാക്കീ ചാന്‍ മലയാളം സംസാരിക്കാന്‍ പോലും ശ്രമിക്കുന്നുണ്ട്. പുനര്‍ജന്മവും അനശ്വരതയും എല്ലാം കോര്‍ത്തിണക്കിയ ഈ സിനിമ പുരാണവും ശാസ്ത്രവും ഒരുമിക്കുന്ന ഒരു അമൂല്യ കഥാ സന്ദർഭമാണ്. മല്ലിക ഷറാവത് അടക്കം ഒരു പറ്റം ഇന്ത്യന്‍ അഭിനേതാക്കളും സുപ്രധാന വേഷത്തില്‍ അരങ്ങിലെത്തിയിരിക്കുന്നു.
അറിയപ്പെടുന്ന ആർക്കിയോളജിസ്റ്റായ ജാക്കിന്റെ സ്വപ്നങ്ങളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. തന്റെ മുൻജന്മത്തിലെ ജീവിതം മുതൽ മരണം വരെ ഓരോരോ കഥാ ഗതിയിൽ ജാക്ക് മനസ്സിലാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരുമിക്കാൻ കഴിയാതെ പോയ പ്രണയത്തിന്റെ സാഫല്യത്തിനായി ജാക്കും സംഘവും ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതും അതിനിടയിൽ ജാക്ക് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളുമാണ് ആക്ഷൻ-കോമഡി ഴോണറിലുള്ള ഈ ചിത്രം പറയുന്നത്. ചൈനീസ്, കൊറിയൻ, ജപ്പാനീസ്, ഹോങ്കോങ്, ഇന്ത്യൻ അഭിനേതാക്കൾ അണിനിരന്ന ഒരു പാൻ ഏഷ്യൻ സിനിമ കൂടെയാണ് ദി മിത്ത്.