ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Clint Eastwood |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ഡ്രാമ, ത്രില്ലർ |
ക്ലിന്റ് ഈസ്റ്റ് വുഡ് പ്രധാന വേഷത്തിൽ എത്തുന്ന അദ്ദേഹം താനെ നിർമ്മാണവും സംവിധാനവും ചെയ്ത യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കി എടുത്ത
ക്രൈം ഡ്രാമ സിനിമയാണ്
" ദി മ്യൂൾ "എൺപതുകളിലെ ഡ്രഗ് മാഫിയയുടെ "മ്യൂൾ " ആയി പ്രവർത്തിച്ച ലിയോ ഷാർപ്ന്റെ കഥയാണ് ഇത്.
ഏൾ സ്റ്റോൺ ( ക്ലിന്റ് ഈസ്റ്റ് വുഡ് ) എൺപതു കഴിഞ്ഞ റിട്ടയേർഡ് ആർമികരാനാണ്. ആർമിയിലെ ജീവിതം കഴിഞ്ഞു വീട്ടിൽ നിൽക്കുന്ന ഏളിന്റെ പ്രധാന വിനോദമാണ് പൂന്തോട്ടം ഉണ്ടാകുന്നതും അവിടെ
വിരിയുന്ന പൂക്കൾ ഫ്ലവർ ഷോകളിൽ പ്രദര്ശിപ്പിക്കുന്നതും.ഏളിന്റെ ശ്രദ്ധ മുഴുവൻ ജോലിയിൽ ആയതിനാൽ കുടുംബം അദ്ദേഹത്തിനെ ഉപേക്ഷിച്ചു മാറി താമസിക്കുകയാണ്.ജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഏളിനു ഒറ്റക്ക് ജീവിക്കാൻ തികയാതെ വരുകയും
കടുത്ത കടബാധ്യത ഉണ്ടാവുകയും ചെയുന്നു. ഏൾ ന്റെ സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോൾ വീട്ടുകാർ ഏൾ നെ പൂർണമായും തള്ളിപ്പറയുന്നു. തന്റെ ജോലിയും ഫാമിലിയും ഒരുപോലെ കൊണ്ടുപോകാനായി പണം ആവശ്യമാണ് എന്ന് മനാസികിയ ഏൾ മയക്കുമരുന്നു മാഫിയയുടെ മ്യൂൾ ആവുന്നതും
തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം
പറയുന്നത്.
ഡ്രഗ് മാഫിയ "മ്യൂൾ " ആയി ഏൾ നെ തിരഞ്ഞെടുക്കുന്നതിന് ഒരുപാടു കാരണങ്ങൾ ഉണ്ട്. അതിലൊന്നാണ് വൃദ്ധനായ ഏൾ ഒരിക്കലും വണ്ടിയിൽ ഡ്രഗ്സ് കടത്തുമെന്ന് ആരും സംശയിക്കില്ല മാത്രമല്ല അടുത്തുള്ള പലസ്ഥങ്ങളും റോഡുകളും ജോലിയുടെ ഭാഗമായി ഏളിനു നന്നായി അറിയാം.പക്ഷെ അവർ ഒരിക്കലും
ഏളിനെ പൂർണമായും വിശ്വസിച്ചിരുന്നില്ല.
യഥാർഥ സംഭവം ആസ്പദമാക്കിയുള്ള കഥയായതിനാൽ പതിഞ്ഞ താളത്തിലാണ് സിനിമ. ഇ പ്രായത്തിലും സിനിമയിൽ പിന്നണിയിലും മുന്നണിയിലും കൂൾ ആയി നിൽക്കുന്ന ക്ലിന്റ് ഈസ്ടവൂഡ് അഭിനന്ദനം അർഹിക്കുന്നു. നല്ല സംഗീതവും സംവിധാവും ഒപ്പം 80കളിലെ കാലഘട്ടത്തിന്റെ സിനിമാട്ടോഗ്രാഫിയും മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. യഥാർഥ സംഭവങ്ങളെ അതുപോലെ കൊണ്ടുവരാനായി സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതൊരു ആക്ഷൻ സിനിമ അല്ല പകരം സ്ലോവിൽ കഥപറയുന്ന റിയലിസ്റ്റിക് സിനിമയാണിത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകൾ ഇഷ്ടമുള്ളവർ തീർച്ചയായും കാണുക.