ഭാഷ | ഇറ്റാലിയൻ |
---|---|
സംവിധാനം | Roberto Benigni |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | കോമഡി, ക്രൈം |
Life is beautiful എന്ന സിനിമയിലൂടെ പ്രശസ്തനായ umberto benigni സംവിധാനം ചെയ്ത് അഭിനയിച്ച ഒരു മുഴുനീള കോമഡി സിനിമയാണ് ദ മോണ്‍സ്റ്റര്‍.
വര്‍ഷങ്ങളായി നഗരത്തെ നടുക്കുന്ന കൊലപാതകങ്ങള്‍ നടത്തുന്ന ഒരു സീരിയല്‍ കില്ലര്‍. അയാളെ പിടിക്കാനോ
അതാരാണെന്ന് കണ്ടെത്താനോ പോലീസിന് കഴിയാതെ വരുന്നു.
അങ്ങനെയിരിക്കെ അല്‍പ്പം ഉഡായിപ്പൊക്കെയായി നടക്കുന്ന പാവത്താനായ ലോറിസിനെ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പോലീസ് സീരിയല്‍ കില്ലറായി മുദ്രകുത്തുന്നു. തുടര്‍ന്നങ്ങോട്ട് അയാളെ പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന പോലീസിന്റെയും
ഇതൊന്നുമറിയാത്ത ലോറിസിന്റെയും
കഥ പൂര്‍ണമായും ഹാസ്യത്തിന്റെ മേമ്പൊടിയാേടെ അവതരിപ്പിക്കുന്നതാണ് ഈ സിനിമ.