THE MONK AND THE GUN – ദി മോങ്ക് ആൻഡ് ദി ഗൺ (2023)

ടീം GOAT റിലീസ് : 302
THE MONK AND THE GUN – ദി മോങ്ക് ആൻഡ് ദി ഗൺ (2023) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ സോങ്ക
സംവിധാനം Pawo Choyning Dorji
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ കോമഡി, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

വർഷം 2006, ഭൂട്ടാനിൽ ഒരു കാലഘട്ടം അതിന്റെ അവസാന ഫെയ്‌സിൽ ആണ്, രാജ്യത്തിനോളം തന്നെ പ്രായമുള്ള രാജഭരണം അവസാനിക്കാൻ പോവുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ താൻ സ്ഥാനം ഒഴിയും എന്നും, രാജ്യത്ത് ജനാധിപത്യ ഭരണം നിലവിൽ വരും എന്നും ഭൂട്ടാനിലെ രാജാവ് ജനങ്ങളെ അറിയിക്കുകയാണ്. ഇവിടെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഏഷ്യയിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും അവസാനം ടെക്ക്നോളജി എത്തിയ രാജ്യങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. വൈദ്യുതിയും, ടെലിവിഷനും പോലും വളരെ വൈകി എത്തിയ, പുറം ലോകത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമായ ഒരു വിഭാഗം ആണ് അവിടുത്തെ ജനങ്ങൾ.

ഈ പറഞ്ഞ ജന വിഭാഗത്തെ ജനാധിപത്യ ഭരണ രീതിയെ പറ്റി പഠിപ്പിക്കുക എന്നതും തങ്ങളുടെ അവകാശങ്ങളെ പറ്റിയൊക്കെ ബോധവാന്മാരാക്കുക എന്നതും അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഈ പശ്ചാത്തലത്തിൽ രണ്ട് കഥകളാണ് ഈ സിനിമ പറയുന്നത്, ആ നാട്ടിലേക്ക് എത്തുന്ന ഒരു ആയുധ കച്ചവടക്കാരന്റേതും, വളരെ വിചിത്രമായ തന്റെ ഗുരുവിന്റെ ഒരു ആവശ്യം നിറവേറ്റാനായി ഇറങ്ങി തിരിക്കുന്ന ഒരു ബുദ്ധ ഭിക്ഷുവിന്റെയും കഥകൾ. ഒരു പ്രത്യേക പോയിന്റിൽ ഈ രണ്ട് കഥകളും കൂടി ചേരുന്നുണ്ട്. വളരെ സിംപിൾ ആയ അതേസമയം മനോഹരമായ അവതരണ ശൈലി ആണ് ഈ ചിത്രത്തിന്റേത്, താല്പര്യം തോന്നുന്നു എങ്കിൽ കണ്ട് നോക്കാവുന്നതാണ്.