ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | സീൻ ബേർൺ |
പരിഭാഷ | ജെയിംസ് സി വി |
ജോണർ | ത്രില്ലർ, സ്ലാഷർ |
2009ൽ പുറത്തിറങ്ങിയ ഓസ്‌ട്രേലിയൻ ഹൊറർ - ത്രില്ലർ ചിത്രമാണ് ദി ലവ്ഡ് വൺസ്. വയലൻസിന്റെ അകമ്പടിയോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഹൊറർ അവതരണം നിരൂപകരുടെ ഇടയിൽ ശ്രദ്ധ നേടി.
തന്റെ കാരണം കൊണ്ടാണ് തന്റെ അച്ഛൻ മരിച്ചതെന്ന കുറ്റബോധത്തിൽ കഴിയുകയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായ ബ്രെന്റ്.
അതെല്ലാം മറക്കുവാൻ മദ്യത്തേയും,മയക്കുമരുന്നിനെയും , പാട്ടുകളെയും അവൻ ആശ്രയിക്കുന്നുണ്ട്.ഒരു ദിവസം അവനെ സഹപാഠിയായ ലോല സ്കൂൾ പാർട്ടിയിൽ അവളുടെ കൂടെ നൃത്തം ചെയ്യുവാനായി ക്ഷണിക്കുന്നു. കാമുകിയായ ഹോളിയുടെ കൂടെ ഡാൻസ് കളിക്കാമെന്നു വാക്ക് കൊടുത്തിരുന്നു എന്നു പറഞ്ഞ് ബ്രെന്റ്, ലോലയുടെ ക്ഷണം നിരസിക്കുന്നു. അന്ന് തന്നെ അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുന്ന ബ്രെന്റിന് പല അപ്രതീഷിത കാര്യങ്ങളും അന്ന് സംഭവിക്കുന്നു, എന്തൊക്കെയാണെന്ന് കണ്ടു തന്നെ അറിയണം.
വയലൻസും, അശ്ലീല സംഭാഷണങ്ങളും ,ADULT രംഗങ്ങൾ കൊണ്ടും സജീവമാണ് ഈ ചിത്രം. ആയതിനാൽ പ്രായപൂര്‍ത്തി ആവാത്തവര്‍ കാണാതിരിക്കാൻ ശ്രമിക്കുക. അത്തരം രംഗങ്ങൾ കാണാൻ ബുദ്ധിമുട്ടുള്ളവർ ദയവു ചെയ്ത് ഈ സിനിമയെ സമീപിക്കരുത്.
ഈ ചിത്രം കണ്ട് പലരും ഇതേ രീതിയിൽ ഉള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്