ഭാഷ | കസഖ് |
---|---|
സംവിധാനം | Akan Satayev |
പരിഭാഷ | ഭീഷ്‌മർ |
ജോണർ | വാർ, ആക്ഷൻ |
ഇറാൻ ഗണ്യമായി സാംസ്കാരിക സ്വാധീനം ചെലുത്തിയ പ്രദേശങ്ങളുടെ ഭൂരിഭാഗം ഭൂവിഭാഗവും ഭരിച്ച ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമായ ഹഖാമനി സാമ്രാജ്യം, അക്കീമെനിഡ് സാമ്രാജ്യം എന്നിങ്ങനെ അറിയപ്പെടുന്ന ആദ്യ പേർഷ്യൻ സാമ്രാജ്യം സ്ഥാപിച്ച പേർഷ്യയിലെ സൈറസ് രണ്ടാമൻ, സൈറസ് ദി എൽഡർ എന്നീ പേരുകളിൽ അറിയപ്പെടുന്ന മഹാനായ സൈറസിനെ ബി.സി. 530 ൽ നടന്ന യുദ്ധത്തിൽ തോൽപ്പിക്കുകയും വധിക്കുകയും ചെയ്തുവെന്ന് ചരിത്രത്തിൽ സൂചിപ്പിക്കുന്ന
ഇതിഹാസ വനിതയാണ് തോമിരിസ്.
ഇന്നത്തെ തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പടിഞ്ഞാറൻ ഉസ്ബെകിസ്ഥാൻ, തെക്കൻ കസാഖിസ്ഥാൻ എന്നിവ ചേർന്ന സിഥിയൻ മേഖലയിൽ നിന്നും കുടിയേറി വന്ന ഇറാനിയൻ ജനത സ്ഥാപിച്ച മസാജിറ്റോയുടെ ഭരണാധികാരിയായിരുന്നു തോമിരിസ്.
പേർഷ്യൻ ഭരണാധികാരിയും അക്കീമെനിഡ് സാമ്രാജ്യത്തിന്റെ സ്ഥാപകനുമായിരുന്ന മഹാനായ സൈറസിനെ വധിച്ചത് തോമിരിസ് ആണെന്ന് നിരവധി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് നൂറുവർഷത്തിനു ശേഷം ബി.സി. 484 നും 425 നും മദ്ധ്യേ ജീവിച്ചിരുന്ന ഹെറോഡോട്ടസ് അവരെക്കുറിച്ച് എഴുതുകയുണ്ടായി ഇദ്ദേഹത്തിന്റെ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം നിർമിച്ചിട്ടുള്ളത് ഗോത്തുകളുടെ ഉത്ഭവവും പ്രവൃത്തികളും എന്ന ചരിത്രസംഹിതയിൽ സ്ട്രാബോ, പോളിയേനസ്, കാസിയോഡോറ സ്, ജോർഡെയ്ൻസ് എന്നിവരും തോമിരിസിന്റെ പോരാട്ടവീര്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
മഹാനായ സൈറസിന്റെ ശിരസ്സ് എടുത്ത് മനുഷ്യരക്തം കൊണ്ട് നിറഞ്ഞ വീഞ്ഞ് പാത്രത്തിൽ മുക്കിയ ശേഷം മഹാരാജ്ഞി തോമിരിസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: "രക്തത്തിനു വേണ്ടിയുള്ള നിന്റെ ദാഹം അവസാനിപ്പിക്കുമെന്ന് ഞാൻ താക്കീത് ചെയ്തതാണ്. അതുകൊണ്ട് ഞാൻ ഇത് ചെയ്യുന്നു."
നൈപുണ്യമുള്ള ഒരു പോരാളിയാകാനും സിഥിയൻ - സാക ഗോത്രങ്ങളെ ഒന്നിപ്പിക്കാനും വിധിക്കപ്പെട്ട വിശാലമായ ഒരു പുൽപ്രദേശത്തെ മഹാരാജ്ഞിയായ തോമിരിസിന്റെ ജീവിതകഥ ഇവിടെ ആരംഭം കുറിക്കുകയാണ് ബാക്കി തുടർന്ന് കാണുക.