പോസ്റ്റർ: നൗഫൽ കെ എ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Dae-jin Kim |
പരിഭാഷ | രാക്ഷസൻ |
ജോണർ | ക്രൈം, ആക്ഷൻ, മിസ്റ്ററി |
സ്കൂൾ കാലഘട്ടത്ത് വൻ പീഡനങ്ങൾക്ക് ഇരയായ രണ്ട് സുഹൃത്തുക്കൾ. അതിൽ ഒരാൾ അതിന്റെ ആഘാതം കാരണം ഒരു സീരിയൽ കില്ലറായി മാറി അവരോട് റിവെഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. മറ്റൊരാൾ ആ ആഘാതം യെ അതിജീവിച്ചു ഒരു പോലീസ് ഓഫീസർ ആയി മാറി കില്ലറിനെ തടയാൻ ഇറങ്ങുന്നു. ഒരു സാധാ റിവഞ്ച് ത്രില്ലെർ ആവും എന്ന് വിചാരിച്ച പ്രതീക്ഷകളെ ഒക്കെ തെറ്റിച്ചു കൊണ്ടാണ് ഡ്രാമയുടെ മുന്നോട്ടുള്ള പോക്ക്, ദ പ്ലോട്ട് ഡെവലപ്പ്മെന്റ് ഈസ് ജസ്റ്റ് അമേസിങ്.
ഒരു സ്കൂൾ വയലൻസിനു ഇരയായ ഒരാൾ ഇരുപത് വർഷങ്ങൾക്ക് ശേഷം തന്നെ പണ്ട് ഉപദ്രവിച്ചവർക്ക് എതിരെ റിവഞ്ച് എടുത്താൽ എങ്ങനെ ഉണ്ടാവും. അതാണ് ഡ്രാമയുടെ ചുരുക്കം. തുടക്കം മുതൽ തന്നെ പിടിച്ചിരുത്തുന്ന ഒരുപാട് തലത്തിലൂടെയാണ് ഡ്രാമ കഥ പറഞ്ഞു പോകുന്നത്. ഒട്ടും ബോറടിപ്പിക്കാതെ പാസ്റ്റും പ്രെസന്റും അതി ഗംഭീരമയാണ് ഡ്രാമ എടുത്തു വച്ചിരിക്കുന്നത്.
ആദ്യത്തെ ഒരു രണ്ടു മൂന്നു എപ്പിസോഡ് കണ്ടാൽ പിന്നെ അങ്ങ് കത്തി കയറുന്ന രൂപത്തിൽ ആണ് ഡ്രാമ.. എങ്കേജിങ് ആയിട്ടാണ് ഡ്രാമ.ഇടക്കിടയ്ക്ക് വരുന്ന ട്വിസ്റ്റുകളെല്ലാം കൊള്ളായിരുന്നു.പിന്നെ പ്രെസന്റ് മാത്രമല്ല ഇടക്ക് സ്കൂൾ ജീവിതം ഒക്കെ കാണിക്കുന്നുണ്ട്... അവിടെ അഭിനയിച്ചവർ ഒക്കെ വേറെ ലെവൽ പെർഫോമൻസ് ആയിരുന്നു.. പ്രത്യേകിച്ചും ചിലർ... ഹാർട്ട് ടച്ചിങ് ആവും. ത്രില്ലർ പ്രേമികൾക്ക് ആവശ്യമുള്ളതെല്ലാം ഇതിലുണ്ട്..
12 എപ്പിസോഡുകൾ മാത്രമ്മുള്ള
വളരെയധികം ഗ്രിപ്പിങ്ങായ ത്രില്ലെർ.