ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | F. Gary Gray |
പരിഭാഷ | ഷാഫി ചെമ്മാട്, ഇമ്മാനുവൽ ബൈജു |
ജോണർ | ആക്ഷൻ, ക്രൈം |
മാറുന്ന മലയാളികളുടെ അഭിരുചിക്ക് ഉദാഹരണമാണ് മണി ഹൈസ്റ്റ് പോലുള്ള സീരീസിനു ലഭിച്ച സ്വീകാര്യത .. അത്തരത്തിൽ ഹീസ്റ്റ് മൂവികളുടെ തലതൊട്ടപ്പനാണ് ഇറ്റാലിയൻ ജോബ് എന്ന ഈ ചിത്രം.
ആറു പേർ ചേർന്നാണ് ഈ വമ്പൻ മോഷണം നടത്തുന്നത്. മോഷ്ടിച്ചതോ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണ്ണത്തിന്റെ കട്ടികൾ നിറഞ്ഞ ഒരു സെയ്ഫ് ബോക്സ് മൊത്തമായും. അങ്ങനെ കൊള്ള വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇവർ രഹസ്യസങ്കേതത്തിലെത്തുന്നു.
എല്ലാവരും അതിയായ സന്തോഷത്തിലിരിക്കെ നിനയ്ക്കാതെ അവരിൽ ഒരുത്തൻ മറ്റുള്ളവരെ ഒറ്റിക്കൊടുത്ത് മൊത്തം സ്വർണവുമായി കടന്നുകളയുന്നു. ഒപ്പം ഇവരിൽ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു അയാൾ. അങ്ങനെ കുറച്ചു മാസങ്ങൾക്ക് ശേഷം ഈ സുഹൃത്തുക്കൾ ഒത്തുചേരുന്നു. തങ്ങളിൽ നിന്നും ചതിയുടെ കൈക്കലാക്കിയ സ്വർണ്ണം തിരിച്ചുപിടിക്കുന്നതിനായി. അതിനായി അവർക്കൊരു പുതിയ കൂട്ടാളിയെ കൂടി കിട്ടുന്നു. എല്ലാവരും ഒരുമിച്ചു ശത്രുവിനെതിരെ നീങ്ങുന്നു.. പുത്തൻ മാർഗങ്ങളിലൂടെ തങ്ങൾക്ക് നഷ്ടമായത് തിരിച്ചുപിടിക്കാനും ഒപ്പം പകവീട്ടാനും..
ഒറ്റയിരിപ്പിൽ തന്നെ ഈ ചിത്രം കണ്ടുതീർക്കും. വെറുപ്പിക്കുന്നതോ നാടകീയമായതോ ആയ ഒന്നും തന്നെ ചിത്രത്തിലില്ല. ഒപ്പം 2003ൽ ഇറങ്ങിയതാണെങ്കിൽ കൂടെ മോഷണത്തിന്റെ പുതുമയാർന്ന ഒട്ടനവധി ടെക്നിക്കുകൾ ചിത്രം കാണിക്കുന്നുണ്ട്. ഹോളിവുഡ് സിനിമകളിൽ മോഷണം അല്ലെങ്കിൽ കൊള്ള ഏറ്റവും ത്രില്ലിംഗ് ആയി ചിത്രീകരിച്ച സിനിമകളിൽ ഈ ചിത്രത്തിനും ഒരു സ്ഥാനമുണ്ട് എന്നു നിസ്സംശയം പറയാം.
എഡ്വേർഡ് നേർട്ടൺ, മാർക്ക് വാൽബർഗ്, ജെയ്സൺ സ്റ്റാതം, ചാർലൈസ് തെറോൺ, തുടങ്ങിയ വമ്പൻ താര നിരയാണ് ഈ ചിത്രത്തില്ലുള്ളത്.ഒരു മിനിട്ട് പോലും ബോറിങ്ങില്ലാത്ത ആ വിഷ്കാരം.
മിനി കൂപ്പറൊക്കെ ട്രെൻഡ് ആക്കാൻ ഒരു പരിധി വരെ ഈ ചിത്രത്തിന്റെ ലോകം മൊത്തമുള്ള സ്വീകാര്യതയിലൂടെ സാധിച്ചിട്ടുണ്ട്.