ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Adam Wingard |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ത്രില്ലർ, ആക്ഷൻ |
മിസ്റ്ററി പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു ഒന്നൊന്നര ആക്ഷൻ ത്രില്ലെർ ചിത്രമാണിത്. നായക കഥാപാത്രത്തിന്റെ സ്ക്രീൻ പ്രെസെൻസ് തരുന്ന ഒരു ഗൂഡ സൗന്ദര്യം ഈ സിനിമയെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരിക്കുന്നു.
പട്ടാളത്തിലായിരുന്ന മകൻ കാലിബ് അകാലത്തിൽ വേർപിരിഞ്ഞു പോയതിന്റെ ദുഃഖത്തിൽ ആയിരുന്നു അവന്റെ കുടുംബം.
അങ്ങനെ ഇരിക്കെ ആ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തുന്നു, കാലിബിന്റെ കൂടെ പട്ടാളത്തിൽ ഒന്നിച്ചു ജോലി ചെയ്തിരുന്ന ഡേവിഡ് ആയിരുന്നു ആ അതിഥി.കാലിബിനൊപ്പം ജോലി ചെയ്ത ആ നല്ല നിമിഷങ്ങൾ അവൻ പങ്കു വെച്ചത് കണ്ണീരോടെയാണ് ആ കുടുംബം കേട്ടിരുന്നത്.മകന്റെ ഓർമ്മകൾ ഡേവിഡിലൂടെ ഒന്ന് കൂടി പങ്കു വെയ്ക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുറച്ചു ദിവസം തങ്ങളോടൊപ്പം നിൽക്കുവാൻ ആ കുടുംബം അവനോടു അപേക്ഷിക്കുന്നു. കൂട്ടുകാരന്റെ കുടുംബത്തോടൊപ്പം കുറച്ചു ദിവസങ്ങൾ ചിലവഴിക്കാൻ അവനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ഇവൻ അവിടെ താമസമാരംഭിച്ചു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ നാട്ടിൽ ചില അപകടങ്ങളും മരണങ്ങളും നടക്കുന്നു. ഇരകൾ എല്ലാം ഈ വീടുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ആളുകൾ ആയിരുന്നു.
ഇവന് പിന്നിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടെന്ന് തോന്നിയ ആ വീട്ടിലെ പെൺകുട്ടി പട്ടാളത്തിൽ വിളിച്ചു ഇവനെക്കുറിച്ച് അന്വേഷിക്കുന്നു. എന്നാൽ മറുപടി കേട്ട അവർ ഞെട്ടി. ഇവൻ ആരാണ്....എന്താണ് ഇവന്റെ ഉദ്ദേശം??എല്ലാം കണ്ടറിയുക
പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന ഡാൻ സ്റ്റീവൻസിന്റെ ചടുലമായ ആക്ഷൻ രംഗങ്ങളും, പ്രേക്ഷകരെ രസിപ്പിക്കുന്ന മികച്ച കുറെ മാസ്സ് രംഗങ്ങളും ഈ സിനിമയുടെ ഭംഗി വർധിപ്പിച്ചിരിക്കുന്നു...
നല്ലൊരു മിസ്റ്ററി ആക്ഷൻ ത്രില്ലെർ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം......