ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Philippe Falardeau |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ഡ്രാമ, മെലോ ഡ്രാമ |
2014ല്‍ filippe falardeau വിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ഫീല്‍ഗുഡ് സിനിമയാണ് The good lie.
യുദ്ധങ്ങള്‍മൂലം കഷ്ടത അനുഭവിക്കുന്ന കുരുന്നുകളുടെ അതിജീവനത്തിന്റെ കഥയാണിത്.
ജീവിതത്തില്‍ ആസ്വദിക്കാനായി ഒരുപാട് സുഖങ്ങളും സന്തോഷങ്ങളും ഉള്ളപ്പോഴും കിട്ടാത്തതിനെ ഓര്‍ത്താണ് പലരും ദുഖിക്കാറുള്ളത്.അങ്ങിനെയുള്ളവര്‍ ഒരിക്കലെങ്കിലും, ഒന്നുമില്ലാത്ത ഒരാള്‍ക്ക് എന്തെങ്കിലും ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ദര്‍ശിച്ചാല്‍ മനസിലാകും: ആരാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവനെന്ന്. എന്തൊക്കെയോ നേടിയെടുക്കാനായി എല്ലാ സന്തോഷങ്ങളും ത്യജിച്ച് പരക്കംപായുന്നര്‍ നിറഞ്ഞ ഈ ലോകത്തില്‍ ശരിക്കും ഒരു eye-opener തന്നെയാണ് ദി ഗുഡ് ലൈ പോലുള്ള ചിത്രങ്ങള്‍.
സുഡാനിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും കെനിയയിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് പറിച്ചു നാട്ടപ്പെട്ട കുട്ടികള്‍. അവരുടെ അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ പലരും ചേര്‍ന്നു, പലരും പിരിഞ്ഞു. യാത്രയ്ക്കിടെ എന്തൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും അവരുടെ സ്നേഹവും, അവര്‍ മുറുകെപ്പിടിച്ച ദൈവവിശ്വാസവുമാണ് അവരെ ക്യാമ്പിലേക്കും, അവിടന്ന് അമേരിക്കയിലേക്കും എത്തിക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് അവരുടെ മാത്രം കഥയല്ല, ആഭ്യന്തര കലഹങ്ങളിലും കലാപങ്ങളിലും പെട്ട് എല്ലാം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് കുരുന്നുകളുടെ കഥയാണ്. ആരും അറിയാതെപോകുന്ന അവരുടെ അതിജീവനത്തിന്‍റെയും, മുറിഞ്ഞ് പോയ ബന്ധങ്ങളെ കൂട്ടിച്ചെര്‍ക്കാന്‍ നടത്തുന്ന പോരാട്ടങ്ങളുടെയും, ത്യാഗങ്ങളുടെയും കഥയാണ്.
അവരുടെ സ്നേഹം, ഒന്നുമില്ലായ്മയുടെ നടുവിലും ആ ഒത്തൊരുമയില്‍ അവരനുഭവിക്കുന്ന സന്തോഷം, ശേഷം അമേരിക്കിയലെത്തിയിട്ടും തൊലിയുടെ നിറവും ജീവിത സാഹചര്യങ്ങളും വകവെക്കാതെ വളര്‍ന്ന അവരുടെ കുടുമ്പത്തിലെ ബന്ധങ്ങളുടെ ശക്തി. അങ്ങിനെ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും പല രൂപങ്ങളും ഈ ചിത്രത്തില്‍ കാണാന്‍പറ്റും.