THE GLORY (K-DRAMA) (SEASON 1) – ദി ഗ്ലോറി (സീസൺ 1) (2022)

ടീം GOAT റിലീസ് : 216
THE GLORY (K-DRAMA) (SEASON 1) – ദി ഗ്ലോറി (സീസൺ 1) (2022) poster

പോസ്റ്റർ: നൗഫൽ കെ എ

ഭാഷ കൊറിയൻ
സംവിധാനം Ahn Gil-ho
പരിഭാഷ രാക്ഷസൻ
ജോണർ ത്രില്ലർ, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ഭൂതകാലത്ത് നടന്ന പല സംഭവങ്ങളും നമ്മളെ പിന്നീടും വേട്ടയാടും. ആർക്കിടെക്റ്റ് ആവുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ എത്തുന്ന ഒരു പെൺകുട്ടി, സ്കൂളിലെ പണച്ചാക്കുകളായ വിദ്യാർത്ഥികളുടെ കഠിനമായ പീഡനത്തിൽ നിന്ന് രക്ഷപെടാൻ അവളുടെ എല്ലാ ആഗ്രഹങ്ങളും നഷ്ട്ടപ്പെടുത്തി അവൾക്ക് ആ സ്കൂളിൽ നിന്നും പോകേണ്ടി വരുന്നു.വർഷങ്ങൾക്ക് ശേഷം കുറ്റവാളികൾക്ക്‌ ജീവിതത്തിൽ നഷ്ട്ടപെടാൻ പലതും ആയി എന്ന് ഉറപ്പായപ്പോൾ ഇര അവരോട് പ്രതികാരത്തിന് ഇറങ്ങുന്നു.

അൻ ഗിൽ ഹോന്റെ സംവിധാനത്തിൽ സോങ് ഹിയെ ക്യോയെ നായികയാക്കി 2022-ൽ പുറത്തിറങ്ങിയ ഒരു റിവെഞ്ച് ത്രില്ലർ ഡ്രാമയാണ് "ദി ഗ്ലോറി".
പല റിവെഞ്ച് ത്രില്ലർ സീരിസിൽ നിന്നും വ്യത്യസതമായ പ്രതികാര രീതിയിലൂടെയാണ് ഈ ഡ്രാമ കടന്ന് പോകുന്നത്.

നായികയുടെയും, നെഗറ്റീവ് റോളുകൾ കൈകാര്യം ചെയ്‌തവരുടെയും മികച്ച പ്രകടനവും ഈ സീരിസിന് കരുത്ത് നൽകിയിരിക്കുന്നു.മികച്ചൊരു മേക്കിങ്ങാണ് ഈ ഡ്രാമയിലേത്. സ്ത്രീ കഥാപാത്രങ്ങളുടെ ആറാട്ട് തന്നെയാണ് ഇതിലൂടെ കാണാൻ സാധിക്കുക. ഗംഭീര എഡിറ്റിംഗും, ബാക്ഗ്രൗണ്ട് സ്കോറും , ആർട്ടും എടുത്തു പറയേണ്ട ഒന്നാണ്.

ആറാമത്തെ എപ്പിസോഡ് മുതൽ
ചേച്ചി പണി തുടങ്ങും പിന്നെ
നിർത്താൻ സീരീസ് കഴിയണം.

16 എപ്പിസോഡുകൾ മാത്രം ഉള്ള ലിമിറ്റഡ് സീരീസ്. മസ്റ്റ്‌ വാച്ച് ഐറ്റം.