THE GERMAN DOCTOR – ദ ജർമ്മൻ ഡോക്ടർ (2013)

ടീം GOAT റിലീസ് : 490

THE GERMAN DOCTOR – ദ ജർമ്മൻ ഡോക്ടർ (2013) poster

പോസ്റ്റർ: DECKBYTE

ഭാഷസ്പാനിഷ്
സംവിധാനംLucía Puenzo
പരിഭാഷഹാരിസ് പി വി ഇടച്ചലം
GenreThriller
ഡൗൺലോഡ്

ഡൗൺലോഡുകൾ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒളിവിലായ കുപ്രസിദ്ധ നാസി ഡോക്ടർ ജോസഫ് മെംഗലെയുടെ യഥാർത്ഥ ജീവിത സംഭവങ്ങളെയും, ലൂസിയ പുയെൻസോയുടെ നോവലിനെയും അടിസ്ഥാനമാക്കിയാണ് ഈ ചിത്രം.

1960-കളിൽ അർജന്റീനയിലെ പാറ്റഗോണിയയിൽ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങാൻ പോകുന്നവരാണ് എൻസോയും അയാളുടെ ഭാര്യ ഈവയും. വഴിമധ്യേ ഹെൽമുട്ട് ഗ്രെഗോർ എന്ന ജർമ്മൻ ഡോക്ടറെ ഇവർ കണ്ടുമുട്ടുകയും, അയാൾ അവരുടെ അതിഥിയാവുകയും ചെയ്യുന്നു.

എൻസോയുടെ മകൾ ലിലിതിന് പ്രായത്തിനനുസരിച്ച് ഉയരമില്ലാത്തതിൽ വലിയ വിഷമമുണ്ടായിരുന്നു. ലിലിതിന്റെ വളർച്ചക്കുറവ് ശ്രദ്ധിക്കുന്ന ഡോക്ടർ, അവളെ ചികിത്സിക്കാമെന്ന് അമ്മ ഈവയെ വിശ്വസിപ്പിക്കുന്നു. എന്നാൽ സ്നേഹത്തോടെ പെരുമാറുന്ന ഈ വിദേശി, ക്യാമ്പുകളിൽ ക്രൂരമായ മനുഷ്യ പരീക്ഷണങ്ങൾ നടത്തിയ കുപ്രസിദ്ധ നാസി
ഡോക്ടറാണെന്ന് അവർ അറിയുന്നില്ല.

തങ്ങളുടെ വീട്ടിനുള്ളിലെ മഹാവിപത്തിനെ തിരിച്ചറിയാതെ, അയാളുടെ നിഗൂഢ പരീക്ഷണങ്ങൾക്ക് ആ കുടുംബം ഇരയായി മാറുകയാണ് ചെയ്യുന്നത്. ഒരു നാസി കുറ്റവാളിയുടെയും, അയാളുടെ പിടിയിലകപ്പെടുന്ന കുടുംബത്തിന്റെയും സംഘർഷഭരിതമായ കഥയാണ് ഈ ചിത്രം പറയുന്നത്.