ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Martin Campbell |
പരിഭാഷ | ശ്രീകേഷ് പി എം |
ജോണർ | ആക്ഷൻ, ത്രില്ലർ |
ലണ്ടനിൽ ചെറിയ ബിസിനസ് ചെയ്തു ജീവിക്കുകയാണ് ക്വാൻ അദ്ദേഹത്തിന് ആകെയുള്ളത് തന്റെ മകളാണ്.. തന്റെ പഴയ കാലത്തെ മറന്നുകൊണ്ട് ജീവിക്കുന്ന അയാൾക്ക്, ഒരു ബോംബ് ബ്ലാസ്സ്റ്റിൽ തന്റെ മകളെയും നഷ്ടപ്പെടുന്നു...മറ്റു പലയിടത്തും ബ്ലാസ്റ്റ് നടക്കുന്നു.. ഇതെല്ലാം പൊളിറ്റിക്കലി മോട്ടിവേറ്റെഡ് ആണെന്ന് മനസ്സിലാക്കുന്ന അയാൾ .. ബ്രിട്ടീഷ് ഗവണ്മെന്റിനലെ ഒരു ഒഫീഷ്യൽ നു ഈ ഗ്രൂപ്മായുള്ള പഴയ ബന്ധം മനസ്സിലാക്കുകയും ടെററിസ്റ്റ് കളുടെ പേര് കിട്ടാൻ വേണ്ടി അയാളോട് ഒരു കാറ്റ് & മൗസ് പ്ലേ കളിക്കേണ്ടി വരുന്നതും തന്റെ മകളെ കൊന്ന ടെററിസ്റ്റ് ഗാങ്നെ തേടിപ്പിടിച്ച് കൊല്ലുന്നതുമാണ് കഥ.
തകർപ്പൻ ബോണ്ട് ചിത്രങ്ങളായ ഗോൾഡൻ ഐയും കാസിനോ റോയലും ഡയറക്ട് ചെയ്ത മാർട്ടിൻ കാംബൽ ആണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.
എതിരാളികൾക്ക് കൂടുതൽ
ചാൻസ് കൊടുക്കാത്ത ഒരു ജാക്കിചാനെയാണിതിൽ കാണാൻ കഴിയുക.സ്ഫോടന രംഗങ്ങളും ആക്ഷൻ രംഗങ്ങളും മികച്ചു നിൽക്കുന്നു.
കരാട്ടെ കിഡ് സിനിമയിലെ പോലെ മറ്റൊരു ജാക്കിയേയെയാണ് ഇതിലും കാണാൻ കഴിയുക... ശരീരത്തെ വാർധക്ക്യം തലർത്തിയിട്ടില്ലാത്ത ക്യാരക്റ്റർ പോലെത്തന്നെയാണ് ജാക്കി എല്ലാ ഫൈറ്റ് സീനുകളും ചെയ്യുന്നത്.. അദ്ദേഹത്തിന്റെ പ്രതികാരത്തിനു അദ്ദേഹത്തിന്റെ പഴയ ജോലി എത്രത്തോളം സഹായിച്ചുവെന്നും ഒരു അച്ചന്റെ വേദനയും നിസ്സഹായതയും പ്രായപരിമിതികളും ഇമോഷൻസും ഉടനീളം കാണാം.
He won't stop until they all pay...