ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Antoine Fuqua |
പരിഭാഷ | ആദർശ് ബി പ്രദീപ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
അതിപ്പോ റഷ്യൻ മാഫിയ ആയാലും അമേരിക്കൻ മാഫിയ ആയാലും ഇറ്റാലിയൻ മാഫിയ ആയാലും ശരി മൊട കണ്ടാൽ അണ്ണൻ ഇടപെടും.
റോബർട്ട് മക്കോൾ ഈസ് ബാക്ക്.
ഡെൻസൽ വാഷിങ്ടൺ
ലീഡ് റോളിൽ എത്തിയ സിനിമ.
The Equalizer സീരീസിലെ മൂന്നാമത്തെ സിനിമ.
ഇറ്റലിയിലെ സിസിലിയിൽ-ഒരു വൈൻ യാർഡിൽ -- ഡ്രഗ് ലോർഡിനിട്ടു പണി കൊടുത്തു തിരികെ മടങ്ങുന്നതിനിടയിൽ ഗുരുതരമായി പരിക്ക് പറ്റുന്ന മക്കോൾ വഴിയരികിൽ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്ന McCall നെ അതുവഴി പോകുകയായിരുന്ന ചെറുപ്പക്കാരൻ തൊട്ടടുത്തുള്ള ഡോക്ടറിനെ അടുത്ത് എത്തിക്കുന്നു. വൈദ്യസഹായത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തുന്ന McCall നു ആ പട്ടണം, അവിടെയുള്ള ആളുകളെ ഒക്കെ വല്ലാതെ അങ്ങ് ഇഷ്ടമാവുന്നു.
തിരികെ പോകാതെ അവിടെ സ്ഥിരതാമസം ആക്കാനുള്ള തീരുമാനത്തിൽ അയാൾ എത്തുന്നു.പക്ഷെ ഏതൊരു പട്ടണത്തിലും ഉള്ളത് പോലെ , ശാന്തമെന്നു കരുതിയ ആ പട്ടണത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു അവിടെയുള്ളവരുടെ ഭാഷയിൽ ഒരിക്കലും ഭേദമാക്കാൻ സാധിക്കാത്ത ഒരു രോഗം... മാഫിയ സാന്നിധ്യം,അവരുടെ സ്വസ്ഥജീവിതത്തിനു തടസമായി, പക്ഷെ അവർക്കറിയാത്ത ഒന്നുണ്ടായിരുന്നു,ഏത് അസുഖത്തിനും ചികിത്സക്കുമുള്ള മരുന്ന് കൈവശം ഉള്ള ഒരാൾ ഇപ്പോൾ ആ പട്ടണത്തിൽ ഉണ്ട് എന്ന്.
അണ്ണൻ ആണെങ്കിൽ ഇഷ്ടപ്പെട്ടവരെയോ പാവങ്ങളെയോ ആരെങ്കിലും ഉപദ്രവിക്കുന്നത് കണ്ടാ മതി, ഇടപെടും.ആദ്യം മര്യാദക്ക് ഒന്ന് പറഞ്ഞു നോക്കും.. പിന്നെയും വെല്ലുവിളിച്ചാൽ പിന്നെ അടിയായി.. ഇടിയായി, വെടിയായി കത്തി കുത്തായി. ഇവിടെയും അത് തന്നെ സംഭവിക്കുന്നു.. അണ്ണൻ കേറി ഇടപെടുന്നു.
കണ്ട് നോക്കുക.