ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Neil Marshall |
പരിഭാഷ | വസീം സി എസ് |
ജോണർ | ഹൊറർ, ത്രില്ലർ |
വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നാ...ഇനി അഥവാ എങ്ങാനും തങ്ങിയാൽ അങ്ങോട്ട് ചെന്ന് കയ്യോടെ മേടിച്ചോണം...!
എന്നാപിന്നെ അങ്ങനെ ആവട്ടെന്ന് കരുതി,സാറയുടെ ഭർത്താവും,
മകളും ആക്സിഡന്റിൽ മരിച്ചതിന്റെ ദുഃഖവും മാറും, കിട്ടാനുള്ളത് ചൂടോടെ മേടിക്കുകയും ചെയ്യാം എന്ന് വിചാരിച്ച് ജുനോ തന്റെ കൂട്ടുകാരികളായ സാറ , ബേത്,സാം,റെബേക്ക,ഹോളി എന്നിവരെ കൂട്ടി വടക്കൻ കരോലിനയിലെ അപ്പാളാചിയൻ മലനിരകളിലെ ഭൂഗർഭ ഗുഹയിലേക്ക് യാത്ര പ്ളാൻ ചെയ്ത് തിരിച്ചു..!
ഒരു മാപ് പോലും ഇല്ലാതെ ഭൂഗർഭ ഗുഹയിലിങ്ങിയ അവർക്ക് ഉള്ളിൽ വെച്ച് വഴിതെറ്റുന്നു. ഉള്ളിൽ ഒരു ഷോഡാ പോലും കുടിക്കിനില്ലാതെ വട്ടം കറങ്ങിയ അവർക്ക് ക്രാളർ എന്ന് വിളിക്കുന്ന വിളറിയ ഉടലുള്ള കുറേ ജീവികളെ കൂട്ടായി കിട്ടുന്നു...അങ്ങനെ ആകെ ബോറടിച്ചിരുന്ന അവിടെ പാട്ടായി,ഡാൻസായി,ഉൽസവവുമായി...
ആനയ്ക്കെറിഞ്ഞിട്ട് വാഴയ്ക് മറഞ്ഞതു പോലായ അവസ്ഥയിൽ പെട്ട ഈ ആറ് സുന്ദരികളുടെ അഡ്വൻജർ ഹൊറർ ഗദ എഴുതി സംവിധാനം ചെയ്തത് നിൽ മാർഷൽ ആണ്.
കടപ്പാട് : രഞ്ജിത് രാജൻ.