പോസ്റ്റർ: എ ആർ റിഹാൻ
ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Kim Yong-wan |
പരിഭാഷ | രാക്ഷസൻ |
ജോണർ | ഹൊറർ, ആക്ഷൻ |
ട്രെയിൻ ടു ബുസാൻ ഡയരക്ട്ടറുടെ മറ്റൊരു കിടിലൻ സിനിമ.
നഗരത്തിൽ വിചിത്രമായ ഒരു കൊലപാതകം നടക്കുന്നു, സംഭവം വലിയ ചർച്ചയായി ന്യൂസുകൾ നിറയുമ്പോൾ റിപ്പോർട്ടർ ആയ ജിൻ ഹൊ യുടെ ലൈവ് ചാനൽ ചർച്ചക്കിടെ ഈ കൊലപാതകം താൻ ചെയ്തതാണ് എന്ന അവകാശവാദത്തോടെ ഒരാളുടെ കാൾ വരുന്നു,അടുത്ത ദിവസത്തെ ലൈവ് ഷോ ക്കായി അയാൾ നേരിട്ടു വരാം എന്ന് പ്രഖ്യാപിക്കുന്നു,അതോടെ മീഡിയ, പോലീസ് എല്ലാം അലർട്ടാകുന്നു, അങ്ങനെ എല്ലാരും പ്രതീക്ഷിച്ചപോലെ ദാ അയാളുടെ എൻട്രി,.. തനിക്ക് ഇനിയും കൊല്ലാൻ ഉള്ളവരുടെ ഒരു നീണ്ട ലിസ്റ്റ് അയാൾ വെളിപ്പെടുന്നത്തോടെ പോലീസ് അവിടം ചുറ്റി വളയുന്നു, എന്നാൽ തങ്ങൾ പിടിക്കാൻ വന്നയാൾ ഒരു മനുഷ്യൻ അല്ലെങ്കിലോ...ബാക്കി സ്‌ക്രീനിൽ.
സൂപ്പർ നാച്ചുറൽ, ഹൊറർ, ആക്ഷൻ, ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ അങ്ങനെ പലതരം ജെനറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രഫിയാണ് ഏറ്റവും എടുത്തു പറയേണ്ടത്, ഇടയിൽ വരുന്ന ഏതാണ്ട് 10 മിനിറ്റോളം വരുന്ന രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ഒക്കെ നൈസ് ആണ്, അവസാനത്തെ ആക്ഷൻ രംഗങ്ങളും കൊള്ളാം, പിന്നെ ഉള്ളത് സൗണ്ട് ഡിസൈൻ ആണ്, നല്ല സൗണ്ട് സിസ്റ്റത്തിൽ ആ ഒരു ത്രിൽ മൂഡ് കിട്ടാനുള്ള എല്ലാം സൗണ്ട് വിഭാഗം പ്രധാനം ചെയ്യുന്നുണ്ട്.
രണ്ടു ഏൻഡ് ക്രെഡിറ്റ്സ് കൂടി അവസാനിക്കുന്ന ചിത്രം മൊത്തത്തിൽ ഒന്ന് കാണാനുള്ള വകുപ്പെല്ലാം സമ്മാനിക്കുന്നുണ്ട്.
'The Cursed' ഡ്രാമയുടെ സ്പിനോഫ് എന്ന നിലയിലാണ് മൂവി നിർമിച്ചത് പക്ഷെ കഥ മനസിലാകാൻ ഡ്രാമ കാണണമെന്നില്ല.
കടപ്പാട് - വിനോ.