THE CONTINENTAL: FROM THE WORLD OF JOHN WICK (SEASON 1) – ദ കോണ്ടിനെന്റൽ ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക് (സീസൺ 1) (2023)

ടീം GOAT റിലീസ് : 238
THE CONTINENTAL: FROM THE WORLD OF JOHN WICK (SEASON 1) – ദ കോണ്ടിനെന്റൽ ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക് (സീസൺ 1) (2023) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Greg Coolidge, Shawn Simmons, Kirk Ward
പരിഭാഷ അശ്വിൻ കൃഷ്ണ ബി ആർ
ജോണർ ആക്ഷൻ, ക്രൈം
ഡൗൺലോഡ്
ഡൗൺലോഡുകൾ

ജോൺ വിക്ക് കൂട്ടുള്ള ഹെവി ആക്ഷൻ സീൻസ് ഓക്കെ ഉള്ള നല്ലൊരു ആക്ഷൻ സീരീസ് കണ്ടാലോ. പുതുതായി പീകോക്ക് എന്ന ഒടിടിയിലൂടെ പുറത്തുവന്ന 'ദി കോണ്ടിനെന്റൽ' നെ പറ്റിയാണ് പറഞ്ഞു വരുന്നത്.

ന്യൂയോർക്കിലാണ് കഥയുടെ പശ്ചാത്തലം, കോർമാക് എന്ന ക്രിമിനലിന്റെ കൈയിൽ നിന്നും ഇയാളുടെ തന്നെ ശിങ്കിടിയായ ഫ്രാങ്കി അയാൾക്ക് പ്രിയപ്പെട്ട ഒരു സാധനം മോഷ്ടിക്കുന്നൂ. എത്ര ശ്രമിച്ചിട്ടും അവനെ കിട്ടാതായപ്പോൾ അവന്റെ അനിയനെ തന്നെ കോർമാക് കളത്തിലിറക്കുന്നു. അനിയനും ചേട്ടനും തമ്മിൽ പണ്ടേ പിരിഞ്ഞതാണ്. എന്നാലും ഈ വശപിശകെല്ലാം കണ്ടപ്പോൾ അനിയന് പെട്ടന്ന് ഏട്ടനോട് സ്നേഹം തോന്നി വില്ലന്മാരിൽ നിന്നും രക്ഷിക്കാൻ പോകുകയാണ്.

"No business in hotel ground " പോളിസി പറയുകയും, ഒപ്പം ന്യൂ യോർക്കിനെ കേന്ദ്രമാക്കി ലോക അധോലോകം നിയന്ത്രിക്കുകയും ചെയ്യുന്ന, continental എന്ന ഹോട്ടലിന്റെ ഉള്ളു കളികളെ കുറിച്ചും, അതിൽ ഭാഗവത്തായവരുടെ ജീവിതത്തെ കുറിച്ചും, നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചുമാണ് മെയിൻ പ്ലോട്ട്,
അതിൽ അംഗമായിരുന്ന ഒരു വ്യക്തി മാത്രമായിരുന്നു ജോൺ വിക്ക്.

ജോൺ വിക്കിന്റ തന്നെ ക്രീയേറ്റർസിന്റെ സീരീസ് ആയതു കൊണ്ടു തന്നെ വയലൻസിനും ഹെവി ആക്ഷൻ സീൻസിനും നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്. പഴയ കാലഘട്ടത്തിൽ നടക്കുന്ന കഥയായത് കൊണ്ടുതന്നെ കൊറിയോഗ്രഫിയും വളരെ മികച്ചതാണ്. ആകെ 3 എപ്പിസോഡ് മാത്രമുള്ള ഒരു മിനി സീരീസാണ്. ആക്ഷൻ പ്രേമികൾക്ക് ധൈര്യമായി തലവെക്കാൻ പറ്റിയ ഐറ്റം.